തിരുവനന്തപുരം: ഹൗസ് എന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായ നടപടിയാണിതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കാനും നിർദേശം നൽകി. ഇതുസംബന്ധിച്ച നോട്ടീസ് സുധാകരന് നൽകാനും തുടർ റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടു . സോഷ്യൽ മീഡിയയിൽ നിന്നു വീഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ അറിയിച്ചു.
വീഡിയോ: കെ. സുധാകരനു താക്കീത്
01:07 AM Apr 22, 2019 | Deepika.com