ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രചരണാർഥം ആലപ്പുഴ പുന്നപ്രയിലെത്തുമെന്ന് അറിയിച്ചിരുന്ന ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ഇവിടുത്തെ പരിപാടി റദ്ദ് ചെയ്തു.
പത്തനംതിട്ടയിൽനിന്നു ഹെലികോപ്റ്റർ വഴി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം പരിപാടി വൈകിയതിനെത്തുടർന്നും റോഡുമാർഗം യാത്രചെയ്യാൻ ബുദ്ധിമുട്ടായതും മൂലം ആലപ്പുഴയിലെ പരിപാടി റദ്ദുചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്. തുടർന്ന് അമിത് ഷാ തിരുവനന്തപുരത്തേക്കു പോയി.വൈകുന്നേരം മുതൽതന്നെ എൻഡിഎ പ്രവർത്തകർച്ചുപുന്നപ്രയിലേത്തിയിരുന്നു.
ആലപ്പുഴയിൽ അമിത്ഷാ വന്നില്ല, നിരാശരായി പ്രവർത്തകർ
03:56 AM Apr 21, 2019 | Deepika.com