കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർക്കു പിന്തുണ കൊടുക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയതു പാർട്ടി കേന്ദ്രനേതൃത്വമാണെന്ന് ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാന കണ്‍വീനർ സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട സി.ആർ. നീലകണ്ഠൻ.
തന്നെ കണ്‍വീനർ സ്ഥാനത്തുനിന്നു നീക്കിയ കേന്ദ്രനേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഓരോ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർഥിയെ തോൽപിക്കാൻ അനുസരിച്ചുള്ള നിലപാടാണ് കേരളത്തിൽ പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശയക്കുഴപ്പം ഉണ്ടാക്കിയതു പാർട്ടി കേന്ദ്ര നേതൃത്വം: സി.ആർ. നീലകണ്ഠൻ
03:49 AM Apr 21, 2019 | Deepika.com