തിരുവനന്തപുരം: വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡിനു പുറമേ 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നുകൂടി ഉപയോഗിക്കാമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്കുകൾ സ്വീകരിക്കുമെങ്കിലും സഹകരണ ബാങ്കുകളുടെ പാസ് ബുക്കുകൾ അംഗീകരിക്കില്ല.
1. പാസ്പോർട്ട്. 2. ഡ്രൈവിംഗ് ലൈസൻസ്. 3. സർവീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന/കേന്ദ്രസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ പൊതുമേഖലാ കന്പനികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുന്നവ). 4. ഫോട്ടോ പതിച്ച പാസ് ബുക്ക് (ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടേത്). 5. പാൻ കാർഡ്. 6. സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചത്). 7. തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്. 8. ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട്കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്). 9. ഫോട്ടോ പതിച്ച പെൻഷൻ കാർഡ്. 10. ഔദ്യോഗിക തിരിച്ചറിയിൽ രേഖ (എം പി/ എംഎൽഎ/ എംഎൽസി എന്നിവർക്ക് അനുവദിച്ചത്). 11. ആധാർ കാർഡ്.
വോട്ട് ചെയ്യാൻ 11 രേഖകൾ
03:49 AM Apr 21, 2019 | Deepika.com