തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പെരുമാറുന്നതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ മാനനഷ്ടകേസ് ഫയൽ ചെയ്യാൻ ഡിജിപി സർക്കാരിന്റെ അനുമതി തേടി.
സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നാണു വിവരം. തപാൽ വോട്ടു ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡിജിപിയുടെ സർക്കുലറിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു മുല്ലപ്പള്ളി ബെഹ്റയെ കുറ്റപ്പെടുത്തിയത്.
ഓരോ പോലീസുകാരന്റെയും എല്ലാ വിവരങ്ങളും ശേഖരിച്ചു സിപിഎം ഓഫീസിലെത്തിക്കുന്ന പോസ്റ്റ്മാന്റെ പണിയാണു ഡിജിപി ചെയ്യുന്നത്. ഇതു കേരളാ പോലീസിന് അപമാനമാണ്. ഡിജിപി ഇറക്കിയ സർക്കുലറിനു വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
മുല്ലപ്പള്ളിക്കെതിരേ അപകീർത്തി കേസ് ഫയൽ ചെയ്യാൻ ഡിജിപി സർക്കാരിന്റെ അനുമതി തേടി
03:31 AM Apr 21, 2019 | Deepika.com