കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കാസർഗോഡ് സ്വദേശിയായ നവജാതശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ. ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലായി വരികയാണ്.
ഒരാഴ്ചകൂടി ഐസിയുവിൽ നിരീക്ഷിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദശികളായ സാനിയ-മിത്താഹ് ദന്പതികളുടെ പതിനഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മംഗലാപുരത്തുനിന്നു കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നവജാത ശിശുവിന്റെ ആരോഗ്യനിലയിൽ പുരോഗതി
03:31 AM Apr 21, 2019 | Deepika.com