പ്രചാരണത്തിന് ഇന്നു സമാപനം, അവസാന റൗണ്ടിൽ പലേടത്തും തീപാറും പോരാട്ടം

02:55 AM Apr 21, 2019 | Deepika.com
കാസർഗോഡ്

ക​​ല്യോ​​ട്ടെ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​കം കാ​​സ​​ർ​​ഗോ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ന്‍റെ വി​​ധി​​നി​​ർ​​ണ​​യി​​ക്കു​​മോ എ​​ന്ന​​താ​​ണ് ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫ് ഇ​​ക്കു​​റി സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി കൊ​​ല​​പാ​​ത​​ക രാ​​ഷ്‌​​ട്രീ​​യം മു​​ഖ്യ​​പ്ര​​ചാ​​ര​​ണാ​​യു​​ധ​​മാ​​ക്കാ​​ൻ കാ​​ര​​ണം​​ത​​ന്നെ ഈ ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക​​മാ​​ണ്. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എൽഡിഎഫ് ഭൂരി​​പ​​ക്ഷം ഏ​​ഴാ​​യി​​ര​​ത്തോ​​ളം മാ​​ത്ര​​മാ​​യി​​രു​​ന്നുവെ​​ന്ന​​ത് യു​​ഡി​​എ​​ഫി​​ന് പ്ര​​തീ​​ക്ഷ​​യേ​​കു​​ന്ന ഘ​​ട​​ക​​മാ​​ണ്. മ​​ണ്ഡ​​ല​​ത്തി​​ൽ സു​​പ​​രി​​ചി​​ത​​നാ​​യ കെ.​​പി. സ​​തീ​​ഷ്ച​​ന്ദ്ര​​ന്‍റെ സ്വാ​​ധീ​​ന​​ത്തെ ക​​രു​​ത്ത​​നാ​​യ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക്ക് മ​​റി​​ക​​ട​​ക്കാ​​നാ​​വു​​മെ​​ന്നാ​​ണ് പ്രതീക്ഷ. പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ മു​​മ്പ​​ന്തി​​യി​​ലാ​​യി​​രു​​ന്നു എ​​ൽ​​ഡി​​എ​​ഫ്. രാ​​ജ്മോ​​ഹ​​ൻ ഉ​​ണ്ണി​​ത്താ​​നെ​​പ്പോ​​ലെ ശ​​ക്ത​​നാ​​യൊ​​രു സ്ഥാ​​നാ​​ർ​​ഥി​​യി​​ലൂ​​ടെ ഇ​​ക്കു​​റി ജ​​യി​​ച്ചു​​ക​​യ​​റു​​മെ​​ന്ന ഉ​​റ​​ച്ച പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് യു​​ഡി​​എ​​ഫ് ക്യാ​​മ്പ്. എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ര​​വീ​​ശ​​ത​​ന്ത്രി കു​​ണ്ടാ​​ർ നേ​​ടു​​ന്ന വോ​​ട്ടു​​ക​​ൾ എ​​ൽ​​ഡി​​എ​​ഫ്-​​യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കും. ഒ​​മ്പ​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 6,921
2009 എൽഡിഎഫ് 64,427


കണ്ണൂർ

ക​​​ണ്ണൂ​​​ർ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​ച്ച പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ്. എ​​​ന്നാ​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​യ​​​ർ​​​ത്തി മ​​​ണ്ഡ​​​ലം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന വാ​​​ശി​​​യി​​ലാ​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ്. എ​​​ൽ​​​ഡി​​​എ​​​ഫിലെ പി.​​​കെ.​ ശ്രീ​​​മ​​​തി ആ​​​ദ്യ​​​മി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും കെ. ​​​സു​​​ധാ​​​ക​​​ര​​​ന് പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്ത് മു​​ന്നേ​​റാ​​ൻ സാ​​​ധി​​​ച്ചു​​​വെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ്. ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​വും ക​​​ണ്ണൂ​​​രി​​​ലെ അ​​​ക്ര​​​മ രാ​​​ഷ്​​​ട്രീ​​​യ​​​വും രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​വും വി​​​ശ്വാ​​​സ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി എ​​​ടു​​​ത്ത ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ്വീ​​​കാ​​​ര്യ​​​ത​​​യും സു​​​ധാ​​​ക​​​ര​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് ക​​​രു​​​തു​​​ന്നു. പി.​​​കെ.​ ശ്രീ​​​മ​​​തി​​​ക്ക് മ​​ണ്ഡ​​ല​​ത്തി​​​ലു​​​ള്ള സ്വീ​​​കാ​​​ര്യ​​​ത​​​യും എം​​​പി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന-​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളും വോ​​​ട്ടിം​​​ഗി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നും നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​മു​​​ള്ള തീ​​​പാ​​​റു​​​ന്ന പോ​​​രാ​​​ട്ട​​​മാ​​​ണ് ഇ​​​വി​​​ടെ. അ​​​തേ​​​സ​​​മ​​​യം, വോ​​​ട്ടു​​​നി​​​ല ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി സി.​​​കെ.​ പ​​​ദ്മ​​​നാ​​​ഭ​​​ൻ. 13 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 6,566
2009 യുഡിഎഫ് 43,151

വടകര

രാ​​ഷ്‌​​ട്രീ​​​യ കേ​​​ര​​​ളം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​മ​​​ണ്ഡ​​​ലം. അ​​​ക്ര​​​മ​​​രാ​​​ഷ്‌​​ട്രീ​​​യം സ​​​ജീ​​​വ​​​ച​​​ര്‍​ച്ചാ​​​വി​​​ഷ​​​യം.​​​ പി.​ ​​ജ​​​യ​​​രാ​​​ജ​​​നും കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​നും നേ​​​ര്‍​ക്കു​​​നേ​​​ര്‍ വ​​​ന്ന​​​തോ​​​ടെ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ള്‍ പോ​​​ലും അ​​​പ്ര​​​സ​​​ക്ത​​​മാ​​​യി. അ​​​ക്ര​​​മ​​​രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണ് താ​​​നെ​​​ന്ന് പി.​ ​​ജ​​​യ​​​രാ​​​ജ​​​ന്‍ പ്ര​​​ചാ​​ര​​​ണ​​​ത്തി​​​ലു​​​ട​​​നീ​​​ളം പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​ദ്ദേ​​​ഹം ഉ​​​ള്‍​പ്പെ​​​ട്ട കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വി​​ശ​​ദ​​മാ​​ക്കി​​യാ​​​ണ് മ​​​റു​​​ഭാ​​​ഗം ഈ ​​​വാ​​​ദ​​​ത്തി​​​ന്‍റെ മു​​​ന​​​യൊ​​​ടി​​​ക്കു​​​ന്ന​​​ത്. ടി.​​​പി.​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലു​​​ടെ ചോ​​​ര​​​ക്ക​​​റ പു​​​ര​​​ണ്ട വ​​​ട​​​ക​​​ര​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം രൂ​​​പം കൊ​​​ടു​​​ത്ത ആ​​​ര്‍​എം​​​പി​​​ഐ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന് പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.​ ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളും മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​പ്പോ​​​ള്‍ വീ​​​ണ്ടും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ല്‍ ചേ​​​ക്കേ​​​റി​​​യ ജെ​​​ഡി​​​എ​​​സ് വോ​​​ട്ടു​​​ക​​​ൾ പി.​ ​​ജ​​​യ​​​രാ​​​ജ​​​നും ല​​​ഭി​​​ക്കും. അ​​​പ്പോ​​​ഴും കെ. ​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ വ​​​ട​​​ക​​​ര​​​യി​​​ല്‍ ഒ​​​രു പ​​​ണ​​​ത്തൂ​​​ക്കം മു​​​ന്നി​​​ലാ​​​ണെ​​​ന്നാ​​​ണ് ഇ​​​വി​​​ടെ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍. ബി​​​ജെ​​​പി​​​ക്ക് വ​​​ലി​​​യ റോ​​​ളൊ​​​ന്നും ഇ​​​ല്ലാ​​​ത്ത ഇ​​​വി​​​ടെ വി.​​​കെ.​ സ​​​ജീ​​​വ​​​ന് വോ​​​ട്ട് വ​​​ര്‍​ധി​​​ക്കു​​​മോ എ​​​ന്ന് കാ​​​ത്തി​​​രു​​​ന്നു കാ​​​ണാം. 12 പേ​​​രാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 3,306
2009 യുഡിഎഫ് 56,186

വയനാട്

കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യ​​​തോ​​​ടെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ജാ​​​ത​​​കം ത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ച്ച മ​​​ണ്ഡ​​​ലം. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം റിക്കാര്‍​ഡി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ അ​​​ഹോ​​​രാ​​​ത്രം പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്നു. ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന ഇ​​​ടി​​​വ് പോ​​​ലും സം​​​സ്ഥാ​​​ന​​​രാ​​​ഷ്‌​​ട്രീ​​​​യ​​​ത്തി​​​ല്‍ സ​​​ജീ​​​വ ച​​​ര്‍​ച്ച​​​യാ​​​യേ​​​ക്കാം. രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യെ എ​​​തി​​​രി​​​ടു​​​ന്ന​​​ത് എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി സി​​​പി​​​ഐ​​​യി​​​ലെ പി.​​​പി. സു​​​നീ​​​റാ​​​ണ്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​തി​​​ര്‍​സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​രെ​​​ന്ന​​തു പോ​​​ലും അ​​​പ്ര​​​സ​​​ക്ത​​​മാ​​​യെ​​​ന്ന് യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു. രാ​​​ഹു​​​ലി​​​നെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന​​​യു​​​ദ്ധം ന​​ട​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും സു​​​നീ​​​റി​​​ന് ഒ​​​പ്പ​​​മു​​​ണ്ട്. ബി​​​ഡി​​​ജെ​​​എ​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യാ​​​ണ് എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി. രാ​​​ഹു​​​ലി​​​നെ എ​​​തി​​​ർ​​ക്കു​​​ന്ന എ​​​ന്‍​ഡി​​​എ​​​സ്ഥാ​​​നാ​​​ര്‍​ഥി എ​​​ന്ന ഗ്ലാ​​​മ​​​റാ​​​ണ് തു​​​ഷാ​​​റി​​​നു​​​ള്ള​​​ത്. അ​​​ത് ഭാ​​​വി​​​യി​​​ല്‍ തു​​​ഷാ​​​റി​​​നു‌​ ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്ന് രാ​​​ഷ്‌​​ട്രീ​​​​യ നി​​​രീ​​​ക്ഷ​​​ക​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. ‌20 സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെയു​​​ള്ള​​​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 20,870
2009 യുഡിഎഫ് 1,53,439


കോഴിക്കോട്

നി​​​ല​​​വി​​​ലെ എം​​​പി​​​യും എം​​​എ​​​ല്‍​എ​​​യും പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്നു എ​​​ന്ന ഒ​​​റ്റ​​​കാ​​​ര​​​ണ​​​ത്താ​​​ല്‍ത്ത​​​ന്നെ സം​​​സ്ഥാ​​​ന ശ്ര​​​ദ്ധ ആ​​​ക​​​ര്‍​ഷി​​​ച്ച​​​മ​​​ണ്ഡ​​​ലം. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് ഹാ​​​ട്രി​​​ക് വി​​​ജ​​​യം തേ​​​ടി എം.​​​കെ. ​രാ​​​ഘ​​​വ​​​നും കോ​​​ഴി​​​ക്കോ​​​ട് നോ​​​ര്‍​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു തു​​​ട​​​ര്‍​ച്ച​​​യാ​​​യി മൂ​​​ന്നു​​​ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ എ.​ ​​പ്ര​​​ദീ​​​പ് കു​​​മാ​​​റും ത​​​മ്മി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ത്സ​​​രം. രാഘവന്‍റെ ​​​തേ​​​രോ​​​ട്ട​​​ത്തി​​​ന് ത​​​ട​​​യി​​​ടാ​​​നാ​​​ണ് ജ​​​ന​​​കീ​​​യ​​​നാ​​​യ എ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​നെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ എം.​​​കെ.​ രാ​​​ഘ​​​വ​​​ന് ശ​​​ക്ത​​​നാ​​​യ എ​​തി​​രാ​​ളി​​യാ​​ണ് പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍.​ ഒ​​​ളി​​​കാ​​​മ​​​റാ​​​വി​​​വാ​​​ദ​​​വും മ​​​റ്റും തു​​​ട​​​ക്ക​​​ത്തി​​​ല്‍ രാ​​​ഘ​​​വ​​​ന് നേ​​രി​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​ലാ​​​പ്പി​​​ല്‍ വി​​​ജ​​​യം എ​​​ങ്ങോ​​​ട്ടും​​​ചാ​​​യാം എ​​​ന്ന​​​താ​​​ണ് അ​​​വ​​​സ്ഥ. വി​​​ജ​​​യം ആ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​യാ​​​ലും ഭൂ​​​രി​​​പ​​​ക്ഷം കു​​​റ​​​വാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ര്‍​ട്ടി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ത​​​ന്നെ പ​​​റ​​​യു​​​ന്നു. പ്ര​​​ചാ​​ര​​​ണ​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി ഉ​​​ണ്ടെ​​​ങ്കി​​​ലും വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ മാ​​​ത്ര​​​മേ എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി​​​യും യു​​​വ​​​മോ​​​ര്‍​ച്ച സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പ്ര​​​കാ​​​ശ്ബാ​​​ബു​​​വി​​​ന് ക​​​ഴി​​​യൂ. 14 പേ​​​രാ​​​ണ് ​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 16,883
2009 യുഡിഎഫ് 838

മലപ്പുറം

മ​​​ല​​​പ്പു​​​റ​​​ത്ത് റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷം ത​​​ന്നെ പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സം. എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ലാ​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​പി.​ സാ​​​നു ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി പോ​​​രാ​​​ട്ടം ക​​​ന​​​പ്പി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു. ദേ​​​ശീ​​​യ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​നേ​​​താ​​​ക്ക​​​ളെ​​​യും യു​​​വ​​​നേ​​​താ​​​ക്ക​​​ളെ​​​യും മ​​​ല​​​പ്പു​​​റ​​​ത്തെ​​​ത്തി​​​ച്ചു പ്ര​​​ചാ​​​ര​​​ണം ഇ​​​ള​​​ക്കി മ​​​റി​​​ച്ച​​​ത് മ​​​ല​​​പ്പു​​​റ​​​ത്തേ​​​ത് വെ​​​റു​​​മൊ​​​രു മ​​​ത്സ​​​രം മാ​​​ത്ര​​​മ​​​ല്ലെ​​​ന്നു എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ളി​​​യി​​​ച്ചു.

അ​​​യ​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​വും അ​​​നൂ​​​കൂ​​​ല ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നും യു​​​ഡി​​​എ​​​ഫ് ക​​രു​​തു​​ന്നു. ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​​ഴ് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​നു മു​​​ൻ​​​തൂ​​​ക്ക​​​മു​​​ണ്ട് പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ഇ.​​​കെ.​ വി​​​ഭാ​​​ഗം സു​​​ന്നി വോ​​​ട്ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി പി​​​ന്തു​​​ണ​​​യും ഇ​​​ത്ത​​​വ​​​ണ​​​യു​​​ള്ള​​​തു യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല ഘ​​​ട​​​ക​​​മാ​​​ണ്. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി വി.​ ​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നും അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി. എ​​​ട്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2017 യുഡിഎഫ് 1,71,023
2014 യുഡിഎഫ് 1,94,739
2009 യുഡിഎഫ് 1,15,597


പൊന്നാനി

സി​​​റ്റിം​​​ഗ് എം​​​പി മു​​​സ്‌​​​ലിം ലീ​​​ഗി​​​ലെ ഇ.​​​ടി.​ മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ടം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ൻ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ നി​​​ല​​​മ്പൂ​​​ർ എം​​​എ​​​ൽ​​​എ പി.​​​വി. അ​​​ൻ​​​വ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ട്ടി​​​മ​​​റി ഉ​​​റ​​​പ്പെ​​​ന്ന വി​​ശ്വാ​​സ​​ത്തി​​​ലാ​​​ണ്. എ​​​ന്നാ​​​ൽ പ്ര​​​തീ​​​ക്ഷ വാ​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​ചാ​​ര​​ണം കൊ​​ഴു​​പ്പി​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സ് വോ​​​ട്ടി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കാനു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് ശ്ര​​​മം തു​​​ട​​​ക്ക​​​ത്തി​​​ലേ​​ത​​ന്നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി ശ​​​ക്ത​​​മാ​​​ക്കി​​യി​​​ട്ടുണ്ട്. എങ്കിലും കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വോ​​​ട്ട് ത​​​നി​​​ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​ണ് അ​​​ൻ​​​വ​​​റി​​​ന്‍റെ അ​​ഭി​​പ്രാ​​യം. എ​​​ന്നാ​​​ൽ യു​​​ഡി​​​എ​​​ഫി​​​ലെ ഭി​​​ന്ന​​​ത ഏ​​​റെ​​​യൊ​​​ന്നും പ്ര​​​ക​​​ട​​​മ​​​ല്ലാ​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്. മാ​​​ത്ര​​​മ​​​ല്ല അ​​​ൻ​​​വ​​​റി​​​നു പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ഇ​​​നി​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. 1977നു​​​ശേ​​​ഷം മു​​​സ്‌​​​ലിം​​​ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ത്രം വി​​​ജ​​​യി​​​പ്പി​​​ച്ച് പോ​​​രു​​​ന്ന മ​​​ണ്ഡ​​​ല​​​മാ​​​ണ് പൊ​​​ന്നാ​​​നി. അ​​​നു​​​കൂ​​​ല വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​റ​​​ച്ചാ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി വി.​​​ടി.​ ര​​​മ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള​​​ത്. 12 സ്ഥാ​​​നാ​​​ർ​​​ഥി​​​കളുണ്ട്.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 25,410
2009 യുഡിഎഫ് 82,684


പാലക്കാട്

സ​​​മ​​​പ്രാ​​​യ​​​ക്കാ​​​രും ജി​​​ല്ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യ മൂ​​​ന്നു​​​പേ​​​ർ നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​രു​​​ന്ന പോ​​​രാ​​​ട്ട​​​മാ​​​യ​​​തി​​​നാ​​​ൽ മുന്നണി വോ​​​ട്ടു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വോ​​​ട്ടു​​​കൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​മെന്നാണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ജ​​​യ്ഹോ എ​​​ന്ന പ​​​ദ​​​യാ​​​ത്ര​​​ ന​​​ട​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​മ്പേ​​​ത​​​ന്നെ മ​​​ണ്ഡ​​​ല​​​പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ്. സി​​​പി​​​എം അ​​​നു​​​ബ​​​ന്ധ വി​​​വാ​​​ദ​​​ങ്ങ​​​ൾ ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മെ​​​ന്നു​​​ത​​​ന്നെ യു​​​ഡി​​​എ​​​ഫ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു.

മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ഓ​​​രോ മു​​​ക്കി​​​ലും മൂ​​​ല​​​യി​​​ലും എ​​​ത്താ​​​നാ​​​യി എ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് മൂ​​​ന്നാം​​​വ​​​ട്ട പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എം.​​​ബി.​ രാ​​​ജേ​​​ഷ്. വി​​​വാ​​​ദ​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കി​​​ല്ലെ​​​ന്നും എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ മ​​​റ്റു മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കൊ​​​പ്പം എ​​​ത്താ​​​നാ​​​യി എ​​​ന്ന​​​തും സി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ​​​തി​​​നാ​​​ൽ പാ​​​ർ​​​ട്ടി​​​വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​ച്ചു​​​പോ​​​കി​​​ല്ലെ​​​ന്നും എ​​​ൻ​​​ഡി​​​എ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 1,05,300
2009 എൽഡിഎഫ് 1,820


ആലത്തൂർ

സി​​​റ്റിം​​​ഗ് എം​​​പി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ പി.​​​കെ.​ ബി​​​ജു​​​വി​​​ന് ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യം അ​​​നാ​​​യാ​​​സ​​​മാ​​​കി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ൾ മ​​​ണ്ഡ​​​ലം മാ​​​റി​​​ച്ചി​​​ന്തി​​​ക്കി​​​ല്ലെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ്.

മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്ന ലേ​​​ബ​​​ലി​​​ൽ തു​​​ട​​​ങ്ങി പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തു വേ​​​റി​​​ട്ട ശൈ​​​ലി​​​യി​​​ൽ ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലെ​​​ത്തി​​​യ യു​​​ഡി​​​എ​​​ഫി​​​ന്‍റെ ര​​​മ്യാ ഹ​​​രി​​​ദാ​​​സ് വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ്. എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ ആ​​​ട്ട​​​വും പാ​​​ട്ടു​​​മൊ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് ബി​​​ജു​​​വി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം. പ​​​ക്ഷേ, ആ​​​രു ജ​​​യി​​​ച്ചാ​​​ലും നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പൊ​​​തു​​​സം​​​സാ​​​രം. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​വി.​ ബാ​​​ബു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലൊ​​​ട്ടും പി​​​ന്നി​​​ല​​​ല്ലെ​​​ങ്കി​​​ലും മ​​​ത്സ​​​രം എ​​​ൽ​​​ഡി​​​എ​​​ഫ്- യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ൾ ത​​​മ്മി​​​ൽ​​​ത്ത​​​ന്നെ. പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ എ​​​ല്ലാ നേ​​​താ​​​ക്ക​​​ന്മാ​​​രെ​​​യും ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തു​​​ത​​​ന്നെ വി​​​ജ​​​യ​​​സൂ​​​ച​​​ക​​​മാ​​​യി യു​​​ഡി​​​എ​​​ഫ് ക​​​രു​​​തു​​​ന്നു. സ്ക്വാ​​​ഡു​​​ക​​​ൾ​​​ക്ക് എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​ത്താ​​​നാ​​​യി എ​​​ന്ന​​​തു​​ത​​​ന്നെ​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സം.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം


2014 എൽഡിഎഫ് 37,312
2009 എൽഡിഎഫ് 20,960


തൃശൂര്‌

കേ​​​ര​​​ള​​​ത്തി​​​ൽ ത്രി​​​കോ​​​ണ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന ചു​​​രു​​​ക്കം ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണു തൃ​​​ശൂ​​​ർ. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​​ജാ​​​ജി മാ​​​ത്യു തോ​​​മ​​​സും എ​​​ൻ​​​ഡി​​​എ​​​യു​​​ടെ സു​​​രേ​​​ഷ് ഗോ​​​പി​​​യും ത​​​മ്മി​​​ലാ​​​ണു മ​​​ത്സ​​​രം.

സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ താ​​​ര​​​പ്ര​​​ഭാ​​​വ​​​മാ​​​ണ് ത്രി​​​കോ​​​ണ മ​​​ത്സ​​​ര​​​ത്തി​​​നു ക​​​ള​​​മൊ​​​രു​​​ക്കി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ണി​​​ച്ച് വി​​​വാ​​​ദ​​​മാ​​​യെ​​​ങ്കി​​​ലും സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ആ​​​ൾ​​​ക്കൂ​​​ട്ടം എ​​​ത്തി. താ​​​ര​​​പ്പൊ​​​ലി​​​മ​​​യും മ​​​ത​​​വി​​​കാ​​​ര​​​വു​​​മെ​​​ല്ലാ​​​മാ​​​ണു കാ​​​ര​​​ണം. അവ വോ​​​ട്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും ആ​​​ണ​​​യി​​​ടു​​​ന്ന​​​ത്. സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ താ​​​മ​​​ര​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു​​​ക​​​ൾ വീ​​​ണാ​​​ൽ പ്ര​​​താ​​​പ​​​ന്‍റെ കൈ​​​പ്പ​​​ത്തി​​​യോ രാ​​​ജാ​​​ജി​​​യു​​​ടെ അ​​​രി​​​വാ​​​ൾ നെ​​​ൽ​​​ക്ക​​​തി​​​രോ ത​​​ള​​​രു​​​ക? ഇ​​​താ​​​ണു ക​​​ണ്ട​​​റി​​​യാ​​​നു​​​ള്ള​​​ത്.

ക്രൈ​​​സ്ത​​​വ​​​രും മു​​​സ്‌​​ലിം​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ് തൃ​​​ശൂ​​​ർ. അ​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി​​​രി​​​ക്കും. മ​​​ണ്ഡ​​​ല​​​ത്തി​​​ൽ എ​​​ട്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ട്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 38,227
2009 എൽഡിഎഫ് 25,151


ചാലക്കുടി

താ​​​ര​​​പ്പൊ​​​ലി​​​മ​​​കൊ​​​ണ്ട് ഇ​​​ന്ന​​​സെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​വേ​​​ണ്ടി കു​​​ട​​​ത്തി​​​ലാ​​​ക്കി​​​യ ചാ​​​ല​​​ക്കു​​​ടി​​​യെ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​മെ​​​ന്ന വാ​​​ശി​​​യി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നാ​​​യി​​​രു​​​ന്ന ഇ​​​ന്ന​​​സെ​​​ന്‍റി​​​ന്‍റെ കു​​​ടം ചി​​​ഹ്ന​​​ത്തി​​​ൽ വീ​​​ണ അ​​​ത്ര​​​യും വോ​​​ട്ട് ഇ​​​ത്ത​​​വ​​​ണ അ​​​രി​​​വാ​​​ൾ ചു​​​റ്റി​​​ക ന​​​ക്ഷ​​​ത്രം ചി​​​ഹ്ന​​​ത്തി​​​ൽ വീ​​​ഴു​​​മോ? മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മു​​​ന്നി​​​ലു​​​ള്ള ചോ​​​ദ്യം ഇ​​​താ​​​ണ്. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലും വ​​​ലി​​​യ ആ​​​വേ​​​ശ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല.മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 1,750 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് ഇ​​​ന്ന​​​സെ​​​ന്‍റും എ​​​ൽ​​​ഡി​​​എ​​​ഫും മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ എ​​​ന്തു വി​​​ക​​​സ​​​നം, ഏ​​​തു വി​​​ക​​​സ​​​നം എ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ചോ​​​ദ്യം. സി​​​നി​​​മാ​​​താ​​​രം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വാ ​​​തു​​​റ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു.

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ​​​കൂ​​​ടി​​​യാ​​​യ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ ആ​​​ശു​​​പ​​​ത്രി​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത് യു​​​ഡി​​​എ​​​ഫ് ക്യാ​​​മ്പി​​​ൽ ആ​​​വേ​​​ശ​​​മു​​​ണ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 13 പേ​​​രാ​​​ണ് രം​​​ഗ​​​ത്തു​​​ള്ള​​​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 13,884
2009 യുഡിഎഫ് 71,679

എറണാകുളം

കോ​​ണ്‍​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും മൃ​​ഗി​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള എ​​റ​​ണാ​​കു​​ളം ഇ​​ക്കു​​റി​​യും ഹൈ​​ബി ഈ​​ഡ​​നെ വി​​ജ​​യി​​പ്പി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കു സം​​ശ​​യ​​മി​​ല്ല. എ​​ന്നാ​​ൽ അ​​ട്ടി​​മ​​റി​​യാ​​ണ് ഞ​​ങ്ങ​​ളു​​ടെ നി​​ഘ​​ണ്ടു​​വി​​ലെ അ​​വ​​സാ​​ന​​വാ​​ക്കെ​​ന്ന വാ​​ദം എ​​ൽ​​ഡി​​എ​​ഫ് ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. ന​​രേ​​ന്ദ്ര​ മോ​​ദി ഒ​​രി​​ക്ക​​ൽ കൂ​​ടി വ​​ര​​ണ​​മെ​​ന്നാ​​ഗ്ര​​ഹി​​ക്കാ​​ത്ത ആ​​രു​​ണ്ടെ​​ന്നാ​​ണ് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി അ​​ൽ​​ഫോ​​ൻ്സ് ക​​ണ്ണ​​ന്താ​​ന​​ത്തി​ന്‍റെ ചോദ്യം. രാ​​ഹു​​ൽ​​ഗാ​​ന്ധി വേ​​ണോ മോ​​ദി വേ​​ണോ എ​​ന്ന ചോ​​ദ്യം ശ​​ക്ത​​മാ​​കു​​ന്പോ​​ൾ മ​​റ്റു​​ വി​​ഷ​​യ​​ങ്ങ​​ളെ​​ല്ലാം അ​​പ്ര​​സ​​ക്ത​​മാ​​കു​​ക​​യാ​​ണ്. രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ സാ​​ന്നി​​ധ്യം എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ മ​​ന​​സ് കീ​​ഴ​​ട​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ യു​​ഡി​​എ​​ഫി​​നു ചെ​​റി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മ​​ല്ല ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഹൈ​​ബി ഈ​​ഡ​​ൻ മ​​ത്സ​​ര​​രം​​ഗ​​ത്തേ​​ക്കു വ​​ന്ന​​തു എ​​ൽ​​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷി​​ച്ചി​​ല്ല. പി. ​​രാ​​ജീ​​വിന് രാ​​ഷ്‌ട്രീ​​യ​​ബ​​ന്ധ​​ത്തി​​ന​​തീ​​ത​​മാ​​യുള്ള ബ​​ന്ധം ഗു​​ണം ചെ​​യ്താ​​ൽ യു​​ഡി​​എ​​ഫി​​നു ക്ഷീ​​ണ​​മാ​​കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ണ്ട്. പ​​ക്ഷേ, പു​​തു​​ത​​ല​​മു​​റ​​യ്ക്കു ഹൈ​​ബി ഈ​​ഡ​​നെ​​യും പ​​ഴ​​യ ത​​ല​​മു​​റ​​യ്ക്കു ജോ​​ർ​​ജ് ഈ​​ഡ​​നെ​​യും ഇ​​ഷ്ട​​മാ​​ണ്. 13 സ്ഥാ​​നാ​​ർ​​ഥി​​ക​ളുണ്ട്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 87,047
2009 യുഡിഎഫ് 11,790

ഇടുക്കി

ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം ക​ടു​ക​ട്ടി​യാ​ണെ​ങ്കി​ലും യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും അ​നാ​യാ​സ വി​ജ​യ​മാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​കേ​ന്ദ്ര​ത്തി​ൽ അ​നി​വാ​ര്യ​മാ​യ യു​പി​എ ഭ​ര​ണം, ജി​ല്ല​യി​ലെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വീ​ഴ്ച, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ് എ​ന്നി​വ എ​ടു​ത്തു കാ​ട്ടി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​നു വി​ജ​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യും തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യും വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​വും മോ​ദി ഭ​ര​ണ​ത്തി​ലെ നേ​ട്ട​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി പ​ര​മാ​വ​ധി വോ​ട്ടു​നേ​ടി മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ന്‍റെ ശ്ര​മം. എ​ട്ടു​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​ത്ത​വ​ണ അ​പ​ര​ൻ​മാ​ർ ആ​രു​മി​ല്ലാ​ത്ത​തു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 50,542
2009 യുഡിഎഫ് 74,796


കോട്ടയം

ഏറ്റുമാനൂരിന്‍റെ മുൻ എംഎൽഎ തോ​മ​സ് ചാ​ഴി​കാ​ട​ൻ (യു​ഡി​എ​ഫ്), കോട്ടയത്തിന്‍റെ മുൻ എംഎൽഎ വി.​എ​ൻ. വാ​സ​വ​ൻ (എ​ൽ​ഡി​എ​ഫ്), മുൻ കേന്ദ്രമന്ത്രി പി.​സി. തോ​മ​സ് (എ​ൻ​ഡി​എ) എ​ന്നി​വ​ർ വീ​റു​റ്റ പ്ര​ചാ​ര​ണം കാ​ഴ്ച​വ​ച്ചു.

വ്യ​ക്തി​പ​ര​മാ​യി മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​ണ്ട്. രാ​ഷ്‌​ട്രീ​യം, വി​ശ്വാ​സം, സം​സ്കാ​രം, കൃ​ഷി തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യ​ത്തി​ന് യു​ഡി​എ​ഫ് മു​ഖ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ൽ യു​ഡി​എ​ഫ് നേ​ടി​യ 1.20 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും കൂ​ട്ടി​വാ​യി​ക്ക​ണം.

2016ൽ ​അ​ഞ്ച് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു മേ​ൽ​കൈ. രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തും, കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ വി​യോ​ഗവും തു​ട​ങ്ങി​ വേ​റെ​യും ഘ​ട​ക​ങ്ങ​ൾ. റ​ബ​ർ ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന ത​ക​ർ​ച്ച​യും വോ​ട്ടിം​ഗി​നെ സ്വാ​ധീ​നി​ക്കും. മു​ന്ന​ണി ബ​ന്ധ​ങ്ങ​ൾ​ക്ക​പ്പു​റം വോ​ട്ടു​വീ​തി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ൽ​ഡി​എ​ഫി​നും എ​ൻ​ഡി​എ​യ്ക്കും.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 1,20,599
2009 യുഡിഎഫ് 71,570


ആലപ്പുഴ

പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന മേ​ധാ​വി​ത്വ​ത്തെ പി​ന്തു​ട​ർ​ന്ന് യു​ഡി​എ​ഫും എ​ൻ​ഡി​എ​യും കു​തി​ച്ചെ​ത്തി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ അ​വ​കാ​ശി ആ​രാ​കു​മെ​ന്ന​തു പ്ര​വ​ച​നാ​തീ​തം. മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ചാ​കു​മെ​ന്നാ​ണ് സൂ​ച​ന. എം​എ​ൽ​എ​യാ​യി​രു​ന്നു​ള്ള പ​രി​ച​യ​വും ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​വും കൈ​മു​ത​ലാ​ക്കി​യാ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​ന്‍റെ വോ​ട്ടു​തേ​ട​ൽ. ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ ത​രം​താ​ണ രാ​ഷ്‌ട്രീ​യ നാ​ട​ക​ങ്ങ​ളാ​യി ക​ണ്ട് ആ​രി​ഫും എ​ൽ​ഡി​എ​ഫും പ്ര​ചാ​ര​ണം ന​ട​ത്തി. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ര​വും മു​ൻ​ഗാ​മി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ന​ട​പ്പാ​ക്കി​യ വി​ക​സ​ന​വും തു​ണ​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ഒ​പ്പം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ക്ര​മ രാ​ഷ്‌ട്രീയ​ത്തി​നെ​തി​രേ​യും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ​യു​മു​ള്ള വോ​ട്ടു​ക​ൾ പെ​ട്ടി​യി​ൽ വീ​ഴു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ​യും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ ബി​ജെ​പി​യു​ടെ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും പ്ര​ചാ​ര​ണരം​ഗ​ത്ത് ഒ​ട്ടും പി​ന്നി​ല​ല്ല. 12 മ​ത്സ​രാ​ർ​ഥി​ക​ളുണ്ട്.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 19,407
2009 യുഡിഎഫ് 57,635


മാവേലിക്കര

ശ​ബ​രി​മ​ല, പ്ര​ള​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലേ​ക്കാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും അ​ണി​ക​ളും. എ​ൻ​എ​സ്എ​സി​ന്‍റെ ആ​സ്ഥാ​നം, ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ആ​സ്ഥാ​ന​ങ്ങ​ൾ, വി​ശ്വ​ക​ർ​മ​സ​ഭ​യു​ടെ ആ​സ്ഥാ​നം, പു​ല​യ​ർ മ​ഹ​ാസ​ഭ​യു​ടെ ശ​ക്ത​മാ​യ യൂ​ണി​യ​നു​ക​ൾ തു​ട​ങ്ങി മ​ണ്ഡ​ല​ത്തെ സ്വാ​ധീ​നി​ക്കാ​വു​ന്ന​വ മു​ഴു​വ​ൻ ത​ങ്ങ​ളെ തു​ണ​യ്ക്കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​മാ​ണ് യു​ഡി​എ​ഫി​ന്. മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രെ​യും മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്കും അ​റി​യാ​മെ​ന്ന​താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഗു​ണം. നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഗു​ണം മു​ത​ലെ​ടു​ത്ത് മ​ണ്ഡ​ല​ത്തി​ലാ​കെ ഓ​ടി​യെ​ത്താ​നാ​യി​യെ​ന്ന​താ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നു​ണ്ടാ​യ ഗു​ണം. പ്ര​ചാ​ര​ണ രം​ഗ​ത്ത് അ​തു​വ​ഴി ത​ന്നെ മു​ൻ​തൂ​ക്കം നേ​ടി​യെ​ടു​ക്കാ​നും ഇ​തു​വ​ഴി ചി​റ്റ​യ​ത്തി​നാ​യി. ശ​ബ​രി​മ​ല കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ്വാ​സം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​ൻ വൈ​കി​യാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്ത് എ​ത്തി​യ​തെ​ങ്കി​ലും ഓ​ടി​യെ​ത്താ​നാ​യി എ​ന്നു​ത​ന്നെ​യാ​ണ് ഇ​വ​രു​ടെ വി​ശ്വാ​സം.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 32,737
2009 യുഡിഎഫ് 48,048

പത്തനംതിട്ട

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ പ​​ത്ത​​നം​​തി​​ട്ട​ പ്ര​​വ​​ച​​നാ​​തീ​​തം. പ​​ര​​ന്പ​​രാ​​ഗ​​ത വോ​​ട്ടു​​ക​​ളും മ​​ണ്ഡ​​ല​​ത്തി​​ലു​​ള്ള സ്വാ​​ധീ​​ന​​വും ദേ​​ശീ​​യ രാ​ഷ്‌​ട്രീ​​യ​​വും കൈ​​മു​​ത​​ലാ​​ക്കി ഹാ​​ട്രി​​ക് വി​​ജ​​യ​മാ​ണ് യു​​ഡി​​എ​​ഫിലെ ആ​​ന്‍റോ ആ​​ന്‍റ​​ണി​യു​ടെ പ്ര​​തീ​​ക്ഷ. പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്ത് ആ​​ദ്യ​​മെ​​ത്തി​​യ​​തോ​​ടെ തു​​ട​​ക്ക​​ത്തി​​ൽ മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം നേ​​ടി​​യ സ്വാ​​ധീ​​നം അ​​വ​​സാ​​ന​​നി​​മി​​ഷം​ വ​​രെ പി​​ടി​​ച്ചു​​നി​​ർ​​ത്താ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ് എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി വീ​​ണാ ജോ​​ർ​​ജ്. വി​​ശ്വാ​​സ​​വും വി​​ക​​സ​​ന​​വും പ​​റ​​ഞ്ഞു വോ​​ട്ടു തേ​​ടി​​യ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി കെ. ​​സു​​രേ​​ന്ദ്ര​​നും അ​​ട്ടി​​മ​​റി​​ക്കു​​ള്ള ക​​ണ​​ക്കു​​ക​​ൾ നി​​ര​​ത്തു​​ന്നു.

വി​​ജ​​യി​​ക്കാ​​ൻ മൂ​​ന്നു​ ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ടു​​ക​​ൾ വേ​​ണ്ടി​​വ​​രും. ക​​ഴി​​ഞ്ഞ ​ത​​വ​​ണ യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫും അ​​തു നേ​​ടി​​യി​​രു​​ന്നു. 1,38,954 വോ​​ട്ടി​​ൽ​നി​​ന്ന് ബി​​ജെ​​പി എ​​ത്ര ​വ​​രെ കു​​തി​​ക്കു​​മെ​​ന്ന​​താ​​ണ് ഇ​​നി അ​​റി​​യാ​​നു​​ള്ള​​ത്.

യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഉ​റ​പ്പാ​യി പ​റ​യു​ന്നു. അ​ട്ടി​മ​റി സൃ​ഷ്ടി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ൽ ബി​ജെ​പി​യും. സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 56,191
2009 യുഡിഎഫ് 1,11,206

കൊല്ലം

റി​​ക്കാ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷം നേ​​ടി ഇ​​ക്കു​​റി കൊ​​ല്ല​​ത്ത് ആ​​ർ​​എ​​സ്പി​​യി​​ലെ എ​​ൻ.​​കെ. ​പ്രേ​​മ​​ച​​ന്ദ്ര​​ൻ വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​ടി​​യു​​റ​​ച്ച വി​​ശ്വാ​​സം. അ​​ത്ര​​യേ​​റെ വ്യ​​ക്തി​​പ്ര​​ഭാ​​വം അ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ണ്ടെ​​ന്നാ​​ണ് മു​​ന്ന​​ണി ക​​രു​​തു​​ന്ന​​ത്. പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ ഒ​​ടു​​ക്കം​​വ​​രെ ചി​​ട്ട​​യാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണു യു​​ഡി​​എ​​ഫ് കാ​​ഴ്ച​​വ​​ച്ച​​ത്.

എ​​ന്നാ​​ൽ, ഈ ​​അ​​വ​​കാ​​ശ​​വാ​​ദ​​ത്തി​​ൽ ഒ​​രു ക​​ഴ​​ന്പു​​മി​​ല്ലെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ സി​​പി​​എ​​മ്മി​​ലെ കെ.​​എ​​ൻ.​​ബാ​​ല​​ഗോ​​പാ​​ൽ ഒ​​രു​​പ​​ടി മു​​ന്നി​​ലെ​​ത്തി​​യെ​​ന്നാ​​ണ് ഇ​​ട​​ത് അ​​വ​​കാ​​ശ​​വാ​​ദം. മാ​​ന്യ​​മാ​​യ മാ​​ർ​​ജി​​നി​​ൽ അ​​ദ്ദേ​​ഹം അ​​ട്ടി​​മ​​റി വി​​ജ​​യം നേ​​ടു​​മെ​​ന്നും ക​​ണ​​ക്കു​​ക​​ൾ ഉ​​ദ്ധ​​രി​​ച്ച് ഇ​​ട​​തു നേ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.പ്ര​​ചാ​​ര​​ണ പ​​കി​​ട്ടി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ബി​​ജെ​​പി​​യി​​ലെ കെ.​​വി.​​സാ​​ബു​​വും അ​​വ​​സാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​രു​​മു​​ന്ന​​ണി​​ക​​ൾ​​ക്കും ഒ​​പ്പ​​മെ​​ത്തി. ദു​​ർ​​ബ​​ല​​നാ​​യ സ്ഥാ​​നാ​​ർ​​ഥി എ​​ന്ന ദു​​ഷ്പേ​​ര് മാ​​റ്റു​​ന്ന​​തി​​നു ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വോ​​ട്ട് നേ​​ടാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മ​​ത്തി​​ലാ​​ണ് ബി​​ജെ​​പി ക്യാ​​ന്പ്. രംഗത്തുള്ളത് ഒ​​ന്പ​​തു​ പേ​​ർ.


വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 37,649
2009 യുഡിഎഫ് 17,531


ആറ്റിങ്ങൽ

ഇ​​​ട​​​തു​​​പ​​​ക്ഷം സു​​​ര​​​ക്ഷി​​​ത മ​​​ണ്ഡ​​​ല​​​മാ​​​യി ക​​​രു​​​തു​​​ന്ന ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ആ​​​യ​​​തോ​​​ടെ മ​​​ത്സ​​​രം ക​​​ടു​​​ത്തു. ബി​​​ജെ​​​പി​​​യു​​​ടെ തീ​​​പ്പൊ​​​രി വ​​​നി​​​താ നേ​​​താ​​​വാ​​​യ ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ​​കൂ​​​ടി രം​​​ഗ​​​ത്തു വ​​​ന്ന​​​തോ​​​ടെ ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​രം.
താ​​​ഴേ​​​ത്ത​​​ട്ടു വ​​​രെ​​​യു​​​ള്ള ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​ട​​​തു​​​കോ​​​ട്ട​​​യി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ന​​​ട​​​ത്താ​​​ൻ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നു സാ​​​ധി​​​ച്ചു. അ​​​പ്പോ​​​ഴും എം​​​പി എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ജ​​​ന​​​കീ​​​യ​​​ത​​​യും മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വ്യ​​​ക്തി​​​ബ​​​ന്ധ​​​ങ്ങ​​​ളും എ. സ​​​ന്പ​​​ത്തി​​​നു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്ന് ഇ​​​ട​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക​​​രു​​​തു​​​ന്നു. ഏ​​​താ​​​യാ​​​ലും ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ 69,378 വോ​​​ട്ടി​​​ന്‍റെ മു​​​ൻ​​​തൂ​​​ക്ക​​​ത്തി​​​ൽ അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സം കാ​​​ട്ടാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും ഇ​​​പ്പോ​​​ൾ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. സ​​​മീ​​​പ​​​കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി ന​​​ട​​​ത്തി​​​യ മു​​​ന്നേ​​​റ്റം ഇ​​​ത്ത​​​വ​​​ണ​​​യും തു​​​ട​​​ർ​​​ന്നേ​​​ക്കാം. സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ മി​​​ക​​​വും പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്തെ ഉ​​​ത്സാ​​​ഹ​​​വും അ​​​വ​​​ർ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കും. എ​​​ങ്കി​​​ലും വോ​​​ട്ട് വി​​​ഹി​​​ത​​​ത്തി​​​ലെ വ​​​ർ​​​ധ​​​ന​​​യ്ക്ക​​​പ്പു​​​റ​​​മു​​​ള്ള അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നില്ല. 19 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ണ്ട്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 എൽഡിഎഫ് 69,378
2009 എൽഡിഎഫ് 18,341

തിരുവനന്തപുരം

ക​​​ടു​​​ത്ത ത്രി​​​കോ​​​ണ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​വ​​​സാ​​​ന​​​ലാ​​​പ്പി​​​ലേ​​​ക്ക​​​ടു​​​ക്കു​​​ന്പോ​​​ൾ ഫ​​​ലം പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​മാ​​​കു​​​ക​​​യാ​​​ണ്. ഹാ​​​ട്രി​​​ക് വി​​​ജ​​​യ​​​ത്തി​​​നാ​​​യി യു​​​ഡി​​​എ​​​ഫി​​​ന്‍റെ ശ​​​ശി ത​​​രൂ​​​രൂം ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യു​​​ടെ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​നും ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ മൂ​​​ന്നാം സ്ഥാ​​​നം പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സി. ​​​ദി​​​വാ​​​ക​​​ര​​​നും ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും നേ​​​രി​​​ട്ടു ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി ത​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി വോ​​​ട്ടു തേ​​​ടി. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലൂ​​​ന്നി​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​മ​​​ത്ര​​​യും. ഹി​​​ന്ദു വോ​​​ട്ടു​​​ക​​​ളു​​​ടെ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി അ​​​വ​​​ർ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​യ​​​റ്റി​​​യ​​​പ്പോ​​​ൾ അ​​​വ​​​സാ​​​ന ചി​​​ത്രം തെ​​​ളി​​​യു​​​ന്പോ​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ ധ്രു​​​വീ​​​ക​​​ര​​​ണ​​​വും ദൃ​​​ശ്യ​​​മാ​​​ണ്. യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലാ​​ണു പ്ര​​​ധാ​​​ന മ​​​ത്സ​​​ര​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ഒ​​​രു​​​പോ​​​ലെ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ൾ അ​​​തൊ​​​ന്നും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ മി​​​ക​​​ച്ച സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ക​​​യാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷം. 17 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ണ്ട്.

വർഷം, വിജയിച്ച മുന്നണി, ഭൂരിപക്ഷം

2014 യുഡിഎഫ് 14,501
2009 യുഡിഎഫ് 99,998