കൊച്ചി: സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ മംഗളങ്ങൾ കേരള കത്തോലിക്കാ മെത്രാൻസമിതി ആശംസിച്ചു. മനുഷ്യബന്ധങ്ങളിൽ സമാധാനവും ശാന്തിയും പുനഃപ്രതിഷ്ഠിക്കാൻ ഉയിർപ്പു തിരുനാളിന്റെ സന്ദേശം കരുത്തു നൽകണം.
മൂല്യങ്ങളെക്കാൾ ലാഭവും കരുണയില്ലാതെ വിജയം മാത്രം ലക്ഷ്യമാക്കുന്ന പുത്തൻ പ്രവണതകളും നമ്മുടെ സമൂഹത്തെ സ്വാധീച്ചുകൊണ്ടിരിക്കുന്നു. അപരനുവേണ്ടി സ്വയം ബലിയാകുന്നതിലും വലിയ സ്നേഹമില്ലെന്നു പഠിക്കാൻ പ്രാപ്തരാകുന്പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത്. പ്രത്യാശയുടെ വെളിച്ചം പരത്തുന്നവരാകാൻ ഈസ്റ്റർ തിരുനാളിലൂടെ ക്രിസ്തു എല്ലാവരെയും ക്ഷണിക്കുന്നു.
ആത്മീയതയുടെ അടയാളവും മാതൃകയും തിരിച്ചറിയാനും കരുണയുടെ വക്താക്കളാകാനും എല്ലാവരും പ്രാപ്തരാകട്ടെ. ദൈവം എല്ലാവരുടെയും പിതാവും മനുഷ്യരെല്ലാം അവിടുത്തെ മക്കളുമാണന്ന നന്മനിറഞ്ഞ സന്ദേശം എറ്റെടുക്കുന്നതിലൂടെ ഐക്യവും സഹോദര്യവും സമൂഹത്തിൽ വളർത്താൻ ഉയിർപ്പുതിരുനാളിലുടെ എല്ലാവർക്കും സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സംയുക്തമായി ആശംസിച്ചു.
കെസിബിസി ഈസ്റ്റർ മംഗളങ്ങൾ നേർന്നു
02:14 AM Apr 21, 2019 | Deepika.com