തിരുവനന്തപുരം: ഒഡെപെക് മുഖേന ദുബായ്/അബുദാബി/സൗദി എന്നിവിടങ്ങളിലേക്ക് പുരുഷ നഴ്സ്/ഡോക്ടർ/എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എന്നിവരെ തെരഞ്ഞെടുക്കും. നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികൾക്ക് വാക്- ഇൻ- ഇന്റർവ്യൂ നടത്തും. നഴ്സ് - അബുദാബി- 30 എണ്ണം, നഴ്സ്- സൗദി അറേബ്യ -20 എണ്ണം, ഡോക്ടർ സൗദി അറേബ്യ- അഞ്ച് എണ്ണം, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻസ്- ദുബായ്- 20 എണ്ണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം 27, 28 തീയതികളിൽ ഒഡിഇപിസി ഓഫീസിൽ ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്ക് www. odepc. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്: 04712329440/41/42/43/45.
മെയിൽ നഴ്സ്/ഡോക്ടർ/എമർജൻസി മെഡിക്കൽ ടെക്നീഷൻ ഒഴിവുകൾ
02:14 AM Apr 21, 2019 | Deepika.com