തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കാൻ ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ 24ന് സ്കൈപ്പ് ഇന്റവ്യൂ നടത്തും.
ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബിഎസ്സി നഴ്സുമാർക്കും രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വീസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിയം mou.odepc@gmail.com എന്ന ഇമെയിലിൽ അയക്കുക. ഫോണ്: 0471 2329440/41/42/43/45.
സൗദിയിലേക്ക് ബിഎസ്സി /ഡിപ്ലോമ നഴ്സുമാർക്ക് അവസരം
02:14 AM Apr 21, 2019 | Deepika.com