പി.യു. തോമസിന് മാർത്തോമ്മാ അവാർഡ്
02:14 AM Apr 21, 2019 | Deepika.com
കോട്ടയം: പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകൻ ആറാം മാർത്തോമ്മായുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ആറാം മാർത്തോമ്മ അവാർഡ് കോട്ടയം നവജീവൻ ട്രസ്റ്റി പി.യു. തോമസിന്. ആറാം മാർത്തോമ്മാ, എട്ടാം മാർത്തോമ്മാ, പുത്തൻകാവിൽ കൊച്ചുതിരുമേനി എന്നിവരുടെ ഓർമപ്പെരുന്നാൾ ദിനമായ 27ന് നടക്കുന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അവാർഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.