ശ്രീകണ്ഠപുരം: കടം കൊടുത്ത പണം തിരികെ ചോദിച്ച വിരോധത്തിൽ യുവതിയുടെ ദേഹത്തു ചായ ഒഴിച്ചു പൊള്ളിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇരിക്കൂറിലെ നടുക്കണ്ടി സജീറിനെ (29) യാണ് ഇരിക്കൂർ എസ്ഐ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ ഇയാൾ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്ന യുവതിയെ പിടിച്ചുതള്ളുകയും തിളച്ച ചായ യുവതിയുടെ ദേഹത്ത് ഒഴിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ ഇന്നലെ രാവിലെ ഇരിക്കൂർ ടൗണിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ദേഹത്തു ചായ ഒഴിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
12:06 AM Apr 19, 2019 | Deepika.com