പ​ത്ത​നം​തി​ട്ട​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു ത്രി​കോ​ണ പോ​രാ​ട്ടം

12:06 AM Apr 19, 2019 | Deepika.com
പ്രസ്റ്റീജ് മണ്ഡലം / ബി​​ജു കു​​ര്യ​​ൻ

ദേ​​ശീ​​യ, അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ങ്ങ​​ളി​​ൽ വ​​രെ ശ്ര​​ദ്ധേ​​യ​​മാ​​ണ് ഇ​​ന്നു പ​​ത്ത​​നം​​തി​​ട്ട. പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ പോ​​രാ​​ട്ടം റിപ്പോർട്ട് ചെ​​യ്യാ​​ൻ അ​​ന്ത​​ർ​​ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ​വ​​രെ എ​​ത്തി​​യി​​ട്ടു​​ണ്ട്. തി​​ള​​ച്ചു​​മ​​റി​​യു​​ന്ന അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല​​യേ​​ക്കാ​​ൾ കാ​​ഠി​​ന്യം പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​നു​​ണ്ട്. രാ​​ജ്യ​​ത്തി​​ന്‍റെ ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ ഒ​​രു മ​​ണ്ഡ​​ലം വി​​ധി​​യെ​​ഴു​​തു​​ന്നു​​വെ​​ന്ന​​തി​​ന​​പ്പു​​റ​​മാ​​ണ് ഇന്നു പ​​ത്ത​​നം​​തി​​ട്ടയുടെ പ്രാധാന്യം.

യു​​ഡി​​എ​​ഫ്, എ​​ൽ​​ഡി​​എ​​ഫ്, എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു വോ​​ട്ടു തേ​​ടി ദേ​​ശീ​​യ നേ​​താ​​ക്ക​​ൾ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ​​ത്തി. ദേ​​ശീ​​യ, സം​​സ്ഥാ​​ന രാ​​ഷ്‌ട്രീ​​യം പ​​റ​​ഞ്ഞ​​തി​​നൊ​​പ്പം അ​​വ​​ർ​​ക്കെ​​ല്ലാം വി​​ശ്വാ​​സ​​വും ആ​​ചാ​​ര​​വും അ​​തി​​ൻ​​മേ​​ലു​​ള്ള നി​​ല​​പാ​​ടു​​ക​​ളു​​മൊ​​ക്കെ വി​​ശ​​ദീ​​ക​​രി​​ക്കേ​​ണ്ടി​​വ​​ന്നു.
ശ​​ബ​​രി​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത നീ​​തി​​പീ​​ഠം ന​​ൽ​​കി​​യ വി​​ധി​​യി​​ൻ​​മേ​​ൽ ജ​​ന​​കീ​​യ കോ​​ട​​തി​​യി​​ൽ മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും ത​​ങ്ങ​​ളു​​ടേ​​താ​​യ ആ​​ശ​​യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച് ജ​​ന​​വി​​ധി തേ​​ടു​​ന്നു​​വെ​​ന്ന​​താ​​ണ് മ​​ണ്ഡ​​ല​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത.

ലോ​​ക്സ​​ഭ​​യി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ങ്കി​​ലും ഉ​​ന്ന​​യി​​ക്ക​​പ്പെ​​ടു​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ വി​​ജ​​യം മൂ​​ന്ന് മു​​ന്ന​​ണി​​ക​​ൾ​​ക്കും അ​​നി​​വാ​​ര്യ​​മാ​​യി ക​​ഴി​​ഞ്ഞു. വി​​ജ​​യം മാ​​ത്ര​​മ​​ല്ല, പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ ര​​ണ്ടാം​​സ്ഥാ​​ന​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​യി. ഇ​​തി​​ലൂ​​ടെ ശ​​ക്ത​​മാ​​യ ത്രി​​കോ​​ണ മ​​ത്സ​​ര​​ത്തി​​നാ​​ണ് പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ക​​ള​​മൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

സ്ഥാ​​നാ​​ർ​​ഥി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലൂ​​ടെ പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്ത് ആ​​ദ്യം രം​​ഗ​​ത്തി​​റ​​ങ്ങി​​യ എ​​ൽ​​ഡി​​എ​​ഫി​​നു തു​​ട​​ക്ക​​ത്തി​​ൽ മേ​​ൽ​​ക്കോ​​യ്മ ഉ​​ണ്ടാ​​യി. യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ തീ​​രു​​മാ​​നി​​ച്ച് രം​​ഗ​​ത്തി​​റ​​ങ്ങു​​ന്പോ​​ൾ ആ​​ദ്യ​​റൗ​​ണ്ട് പ്ര​​ചാ​​ര​​ണം എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പ​​ത്ത​​നം​​തി​​ട്ട​​യു​​ടെ രാഷ്‌ട്രീ​​യ​​ചി​​ത്രം മാ​​റി​​യ​​ത് വ​​ള​​രെ വേ​​ഗ​​മാ​​ണ്.

ആ​​റ​​ന്മു​​ള​​യി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ വീ​​ണാ ജോ​​ർ​​ജി​​നെ സി​​റ്റിം​​ഗ് എം​​പി ആ​​ന്‍റോ ആ​​ന്‍റ​​ണി​​ക്കെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് രം​​ഗ​​ത്തി​​റ​​ക്കിയ​​ത് വി​​ക​​സ​​ന​​വും എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ രാ​​ഷ്‌ട്രീ​​യ നേ​​ട്ട​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ച്ചു​​ള്ള ഒ​​രു പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ്. എ​​ന്നാ​​ൽ ബി​​ജെ​​പി കെ. ​​സു​​രേ​​ന്ദ്ര​​നെ ഇ​​റ​​ക്കി​​യ​​തോ​​ടെ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ വോ​​ട്ടിം​​ഗ് രീ​​തി​​യി​​ൽ മാ​​റ്റം വ​​ന്നേ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​ഞ്ഞു. രാഷ്‌ട്രീയ​​ത്തി​​ന​​പ്പു​​റ​​മാ​​യ ധ്രൂ​​വീ​​ക​​ര​​ണം വോ​​ട്ട​​ർ​​മാ​​ർ​​ക്കി​​ട​​യി​​ൽ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാ​​നും ശ്രമം നടന്നു. പ​​ര​​മാ​​വ​​ധി വോ​​ട്ട​​ർ​​മാ​​രെ കാ​​ണാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് മൂ​​ന്ന് സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ന​​ട​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ ര​​ണ്ടു ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ യു​​ഡി​​എ​​ഫ്, എ​​ൽ​​ഡി​​എ​​ഫ്, ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ നേ​​ടി​​യ വോ​​ട്ടു ക​​ണ​​ക്കു​​ക​​ളി​​ൽ കാര്യമായ ഒ​​രു മാ​​റ്റം ഇ​​ത്ത​​വ​​ണ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. 13,82,741 ആ​​ണ് പ​​ത്ത​​നം​​തി​​ട്ട മ​​ണ്ഡ​​ല​​ത്തി​​ൽ ആ​​കെ വോ​​ട്ട​​ർ​​മാ​​ർ. ഇ​​തി​​ൽ 10 ല​​ക്ഷം വോ​​ട്ടു ന​​ട​​ന്നാ​​ൽ മൂ​​ന്ന് മു​​ന്ന​​ണി​​ക​​ൾ​​ക്കാ​​യി വീ​​തി​​ക്ക​​പ്പെ​​ടാ​​വു​​ന്ന വോ​​ട്ടു​​ക​​ളെ സം​​ബ​​ന്ധി​​ച്ചാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ക​​ണ​​ക്കെ​​ടു​​പ്പ്. ഇ​​തി​​ന് ഉ​​പോ​​ൽ​​ബ​​ല​​ക​​മാ​​യി സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളി​​ൽ പ്ര​​ധാ​​നം രാഷ്‌ട്രീയ​​മ​​ല്ലെ​​ന്ന​​ത് ഏ​​റെ ശ്ര​​ദ്ധേ​​യം. 2014ൽ 8,69,542 ​​വോ​​ട്ടു​​ക​​ളാ​​ണ് പോ​​ൾ ചെ​​യ്ത​​ത്. ഇ​​തി​​ൽ യു​​ഡി​​എ​​ഫ് നേ​​ടി​​യ​​ത് 3,58,842 വോ​​ട്ടാ​​ണ്. എ​​ൽ​​ഡി​​എ​​ഫി​​ന് 3,02,651 വോ​​ട്ടും ബി​​ജെ​​പി​​ക്ക് 1,38,954 വോ​​ട്ടും ല​​ഭി​​ച്ചു. 2016 നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യ​​പ്പോ​​ഴേ​​ക്കും ബി​​ജെ​​പി​​ക്കൊ​​പ്പം ബി​​ഡി​​ജെഎ​​സ് ഉ​​ൾ​​പ്പെ​​ടെ സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​കു​​ക​​യും രാ​​ഷ്‌ട്രീ​​യ​​മാ​​യി അ​​വ​​ർ ശ​​ക്തി​​പ്രാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

2014 ലോ​​ക്സ​​ഭാ​​ തെരഞ്ഞെടുപ്പിൽ പ​​ത്ത​​നം​​തി​​ട്ട​​യി​​ലു​​ൾ​​പ്പെ​​ടു​​ന്ന എ​​ല്ലാ നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മു​​ന്നി​​ലെ​​ത്തി​​യ യു​​ഡി​​എ​​ഫ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച​​ത് ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മാ​​ത്രം. ഏ​​ഴ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും കൂ​​ടി യു​​ഡി​​എ​​ഫി​​നു ല​​ഭി​​ച്ച​​ത് 3,64,728 വോ​​ട്ട്. എ​​ൽ​​ഡി​​എ​​ഫി​​ന് 3,67,928 വോ​​ട്ട് ല​​ഭി​​ച്ചു. ബി​​ജെ​​പി 1,91,656 വോ​​ട്ടും നേ​​ടി. എ​​ൽ​​ഡി​​എ​​ഫും ബി​​ജെ​​പി​​യും നേ​​ടി​​യ വോ​​ട്ടു​​ക​​ൾ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ത​​ന്നെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു.

രാ​​ഷ്‌ട്രീ​​യ​​മാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളെപ്പറ്റിയുള്ള അവകാശവാദങ്ങളും അവർ ചൂണ്ടിക്കാട്ടുന്നഎം​​പി​​യു​​ടെ പോ​​രാ​​യ്മ​​ക​​ളും എ​​ൽ​​ഡി​​എ​​ഫ് പ്ര​​ചാ​​ര​​ണ​​വി​​ഷ​​യ​​മാ​​ക്കി​​യ​​പ്പോ​​ൾ ശ​​ബ​​രി​​മ​​ല പ്ര​​ശ്ന​​ത്തി​​ൽ അ​​വ​​ർ മൗ​​നം പാ​​ലി​​ച്ചു. പക്ഷേ, ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ശ​​ബ​​രി​​മ​​ല ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്കു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ത​​ന്നെ മ​​റു​​പ​​ടി ന​​ൽ​​കി. ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ വി​​ക​​സ​​ന നേ​​ട്ട​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച് പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്തി​​റ​​ങ്ങി​​യ യു​​ഡി​​എ​​ഫ് കേ​​ന്ദ്ര​​ത്തി​​ൽ ന​​രേ​​ന്ദ്ര​​മോ​​ദി സ​​ർ​​ക്കാ​​ർ മാ​​റ​​ണ​​മെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന അ​​ജ​ൻ​ഡ​​യാ​​യി കൊ​​ണ്ടു​​വ​​ന്ന​​ത്. രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ വ​​ര​​വോ​​ടെ പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്ത് മേ​​ൽ​​ക്കോ​​യ്മ​​യാ​​യി​​ട്ടു​​ണ്ടെ​​ന്ന് യു​​ഡി​​എ​​ഫ് കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​യു​​ന്നു. ആ​​ചാ​​ര​​വും വി​​ശ്വാ​​സ​​വും സം​​ര​​ക്ഷി​​ക്കു​​മെ​​ന്ന രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ പ​​ത്ത​​നം​​തി​​ട്ട പ്ര​​ഖ്യാ​​പ​​നം ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ത​​ന്നെ ശ്ര​​ദ്ധേ​​യ​​മാ​​യി.

പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ​​ത്തി​​യി​​ല്ലെ​​ങ്കി​​ലും ന​​രേ​​ന്ദ്ര​​മോ​​ദി​​യും അ​​മി​​ത്ഷാ​​യും കേ​​ര​​ള​​ത്തി​​ൽ ഉ​​ന്ന​​യി​​ച്ച​​ത് ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ങ്ങ​​ൾ ത​​ന്നെ. സു​​രേ​​ന്ദ്ര​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​വും പ്ര​​ചാ​​ര​​ണ​​ശൈ​​ലി​​യും ‌തങ്ങൾക്കു ഗുണകരമാകുമെന്ന് എൻഡിഎ കരുതുന്നു. പൂ​​ഞ്ഞാ​​റി​​ലെ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ പി.​​സി. ജോ​​ർ​​ജ് എ​​ൻ​​ഡി​​എ പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ മു​​ഖ്യ​​ആ​​സൂ​​ത്ര​​ക​​രി​​ലൊ​​രാ​​ളായി​​ട്ടു​​ണ്ട്.

മ​​റി​​യു​​ന്ന വോ​​ട്ടു​​ക​​ളെ സം​​ബ​​ന്ധി​​ച്ച ക​​ണ​​ക്കു​​ക​​ളി​​ൽ മു​​ന്ന​​ണി​​ക​​ൾ​​ക്കു​​ള്ളി​​ൽ നേ​​രി​​യ ആ​​ശ​​ങ്ക ഇ​​ല്ലാ​​തി​​ല്ല. ആ​​രു​​ടെ​​യും അ​​ക്കൗ​​ണ്ടു​​ക​​ൾ അ​​ത്ര സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്നാ​​ണ് അ​​വ​​സാ​​ന റൗ​​ണ്ടും ന​​ൽ​​കു​​ന്ന സൂ​​ച​​ന. പു​​തി​​യ അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​വ​​ർ​​ക്കു വേ​​ണ്ട​​ത് മ​​റ്റാ​​രു​​ടെ​​യെ​​ങ്കി​​ലു​​മെ​​ക്കെ സ്ഥി​​ര​​നി​​ക്ഷേ​​പം പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ക​​യെ​​ന്ന​​താ​​ണ്.