കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനായി കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്നതിനാലാണു കേരളത്തില്‍ എവിടെയും പാര്‍ട്ടി മത്സരിക്കാത്തത്. ദേശീയ - സംസ്ഥാന നയങ്ങള്‍ക്കനുസൃതമായി പ്രാദേശികമായി ഓരോ മണ്ഡലത്തിലെയും സാഹചര്യം വിലയിരുത്തിയാണു നിലപാടെടുത്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ , ചാലക്കുടി, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കും.
മലപ്പുറത്ത് എല്‍ഡിഎഫിനാണു പിന്തുണ. മറ്റു സീറ്റുകളിലെ നിലപാട് അടുത്ത ദിവസം പ്രഖ്യാപിക്കും. മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ നല്കുമ്പോഴും അവരുമായി വേദി പങ്കിടില്ലെന്നും നേതാക്കള്‍ അറിയിച്ചു. വിനോദ് മേക്കോത്ത്, എ.കെ. ആലിക്കുട്ടി, ഫൈസല്‍ നടുവട്ടം, ഷെയ്ഖ് ഷാഹിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിൽ എഎപിയുടെ പിന്തുണ യുഡിഎഫിന്
12:05 AM Apr 19, 2019 | Deepika.com