പാലക്കാട്: ആലത്തൂരിൽ രാഷ്ട്രീയത്തിനതീതമായി മുന്നേറ്റം നടത്തിയ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിന്തുണയ്ക്കുന്നതായി ആം ആദ്മി പാർട്ടി. എഎപി സംസ്ഥാന അധ്യക്ഷനും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ. നീലകണ്ഠനാണ് സമൂഹമാധ്യമത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചത്. രമ്യ ഹരിദാസിനെപ്പോലെ ഒരാൾ പാർലമെൻറ് അംഗമാകേണ്ടതു ചരിത്രത്തിന്റെ ആവശ്യമാണെന്നു വ്യക്തമാക്കിയാണ് സി.ആർ.നീലകണ്ഠൻ രമ്യയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.
മണ്ഡലത്തിൽ 20000-ത്തോളം വോട്ടുകൾ ആം ആദ്മിക്ക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം കൂടി ഇതിലധികം വോട്ടുകൾ എഎപി സമാഹരിച്ചിരുന്നു.
ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് ആം ആദ്മി പാർട്ടിയുടെ പിന്തുണ
11:14 PM Apr 18, 2019 | Deepika.com