തിരുവനന്തപുരം: മുലയൂട്ടുന്ന അമ്മമാരെയും കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ് നിർദേശിച്ചു.
തെരഞ്ഞെടുപ്പുസമയത്ത് ഒന്നിലധികം ദിവസം വീടുവിട്ടു നിൽക്കേണ്ടി വരുമെന്നതിനാൽ കുഞ്ഞിന് മുലപ്പാൽ കിട്ടാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുന്നത്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇതേ കരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കമ്മീഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുലയൂട്ടുന്ന അമ്മമാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കണം: ബാലാവകാശ കമ്മീഷൻ
01:58 AM Apr 18, 2019 | Deepika.com