കൊച്ചി: പെണ്ണുങ്ങളെക്കൊണ്ട് ഒന്നും നടക്കില്ലെന്നും അതിന് ആണുങ്ങള് തന്നെ വേണമെന്നുമുള്ള പ്രചാരണ വീഡിയോയിലെ പരാമര്‍ശത്തിലൂടെ കേരളത്തിലെ സ്ത്രീകളെ കോൺഗ്രസ് നേതാവ് കെ. സുധാകരന് അപമാനിച്ചിരിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കെ. സുധാകരന് അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണ് വീഡിയോയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നത് ഖേദകരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്നെ പാരമ്പര്യത്തെയും ചരിത്രത്തെയും നിരാകരിക്കുന്നതാണു സുധാകരന്റെ വീഡിയോയെന്നും സുഭാഷിണി അലി കുറ്റപ്പെടുത്തി.
കെ. സുധാകരന്റെ പ്രചാരണ വീഡിയോ അപമാനകരമെന്ന് സുഭാഷിണി അലി
01:58 AM Apr 18, 2019 | Deepika.com