കെസിബിസി വനിതാ കമ്മീഷൻ ഭാരവാഹികൾ ചുമതലയേറ്റു
01:58 AM Apr 18, 2019 | Deepika.com
കൊച്ചി: കെസിബിസി വനിതാ കമ്മീഷൻ ഭാരവാഹികൾ ചുമതലയേറ്റു. പാലാരിവട്ടം പിഒസിയിൽ ചേർന്ന കമ്മീഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ, ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയുടെ സാന്നിധ്യത്തിലാണു ഭാരവാഹികൾ ചുമതലയേറ്റത്.ജെയിൻ ആൻസിൽ ഫ്രാൻസിസ് എക്സിക്യുട്ടീവ് സെക്രട്ടറിയായി ചുമതലയേറ്റു. മുൻ സെക്രട്ടറിയായിരുന്ന ഡെൽസി ലൂക്കാച്ചൻ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ആത്മീയ ഉപദേഷ്ടാവ് ഫാ. വിൽസണ് ഇലവുത്തിങ്കൽ, ഡോ. റോസക്കുട്ടി, ആനി ഇളയിടം, ഡോ. ജിബി ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.