ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂരം തന്നെയാണ് നിലപാടെന്ന് എൻഎസ്എസ്. രാഷ്ട്രീയമായി സമദൂര നിലപാടാണെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനു യാതൊരു മാറ്റവുമില്ല.
എന്നാൽ, തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു ഇംഗ്ലീഷ്പത്രം തെറ്റിദ്ധാരണാ ജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എൻഎസ്എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തക്ക വിധം നടത്തിയിട്ടുള്ള പ്രസ്താവനയ്ക്ക് എൻഎസ്എസ് നേതൃത്വത്തിനു യാതൊരു പങ്കുമില്ലെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ശബരിമലവിഷയം സംബന്ധിച്ചുള്ള എൻഎസ്എസിന്റെ അഭിപ്രായം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.
സമദൂരത്തിൽ തന്നെയെന്ന് എൻഎസ്എസ്
01:28 AM Apr 18, 2019 | Deepika.com