കല്യോട്ട്(കാസർഗോഡ്): കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്യോട്ടെ കൃപേഷിന്റെ കുടുംബത്തിനായി പൂർത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം നാളെ രാവിലെ 11ന് നടക്കും. കൃപേഷിന്റെ വൈദ്യുതിയില്ലാത്ത ചോരുന്ന ഒറ്റമുറിക്കുടിലിന്റെ സ്ഥിതിയെക്കുറിച്ചറിഞ്ഞ ഹൈബി ഈഡൻ എംഎൽഎയാണ് തന്റെ മണ്ഡലത്തിൽ പ്രളയത്തിൽ ഭവനരഹിതരായവർക്കായി നടപ്പാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി കൃപേഷിന്റെ കുടുംബത്തിനായി വീട് നിർമിച്ചുനൽകിയത്.
മാർച്ച് മൂന്നിനാണ് വീട് നിർമാണം ആരംഭിച്ചത്. 1300 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ മൂന്നു ബെഡ് റൂമുകൾ (രണ്ടെണ്ണം അറ്റാച്ച്ഡ് ബാത്ത് റൂമുകളോടുകൂടിയത്) ഹാളും അടുക്കളയും കുടുംബത്തിന് പൊതുവായി ശുചിമുറിയുമുണ്ട്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഹൈബി ഈഡൻ തെരഞ്ഞെടുപ്പ് തിരക്കിനിടയിലും നാളെ നടക്കുന്ന ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുക്കും.
കൃപേഷിന്റെ കുടുംബത്തിനായുള്ള വീടിന്റെ ഗൃഹപ്രവേശം നാളെ
01:28 AM Apr 18, 2019 | Deepika.com