തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും ചില രാഷ്ട്രീയ പാർട്ടികളുടെയും ഇച്ഛയ്ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും പ്രവർത്തിക്കുകയാണെന്ന് ശബരിമല കർമസമിതി സംസ്ഥാന വർക്കിംഗ് ചെയർപേഴ്സണ് കെ.പി. ശശികല പത്രസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരത്ത് ശബരിമല കർമസമിതി സ്ഥാപിച്ചിരുന്ന ബോർഡും ബാനറുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു. ഇതിനെതിരേ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് കെ.പി.ശശികല ഈ ആരോപണമുന്നയിച്ചത്.
ചിലരുടെ ഇച്ഛയ്ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു: കെ.പി. ശശികല
01:07 AM Apr 18, 2019 | Deepika.com