പത്തനംതിട്ട: പിണറായിയുടെ ധാർഷ്ട്യത്തിനു തെരഞ്ഞെടുപ്പിൽ മറുപടി ഉണ്ടാകുമെന്നും കേരളത്തിൽ ഇതു വലിയൊരു മാറ്റമായിരിക്കുമെന്നും ശബരിമല കർമസമിതി നേതാവ് റിട്ടയേഡ് ഡിജിപി ടി.പി. സെൻകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയുടെ സംരക്ഷണത്തിൽ എട്ടു ലക്ഷം ചൗക്കിദാർമാർ പത്തനംതിട്ട മണ്ഡലത്തിൽ സുരേന്ദ്രനൊപ്പമുണ്ടാകും. പത്തനംതിട്ടയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും സെൻകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ടു പിടിക്കരുത്. എന്നാൽ, ശബരിമലയിൽ പിണറായി സർക്കാർ ചെയ്ത നിയമവിരുദ്ധ കാര്യങ്ങൾ മറക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുരേന്ദ്രനൊപ്പം എട്ടു ലക്ഷം ചൗക്കിദാർമാർ: സെൻകുമാർ
01:07 AM Apr 18, 2019 | Deepika.com