അച്ഛന്‍റെ മ​ർ​ദ​നം; മൂ​ന്നു ​വ​യ​സു​കാ​ര​ൻ ഗുരുതരാവസ്ഥയിൽ

01:07 AM Apr 18, 2019 | Deepika.com
ആ​​​ലു​​​വ: അ​​ച്ഛ​​​ന്‍റെ ക്രൂ​​​ര മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​നെ ആ​​ലു​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഏ​​​ലൂ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​ണ് കു​​​ട്ടി​​​യെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത് . ത​​​ല​​​യോ​​​ട്ടി​​​യി​​​ൽ പൊ​​​ട്ട​​​ലും ശ​​​രീ​​​ര​​​മാ​​​സ​​​ക​​​ലം പൊ​​​ള്ള​​​ലു​​മേ​​​റ്റ പാ​​​ടു​​​ക​​​ളു​​​ള്ള ​കു​​​ട്ടി അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച കു​​​ട്ടി​​​യെ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി.

അ​​​മ്മ​​​യു​​​ടെ കൈ​​​യി​​​ൽ​​​നി​​​ന്നു താ​​​ഴെ വീ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണു അ​​ച്ഛ​​ൻ കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, കു​​​ട്ടി​​​യു​​​ടെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ല്ലാ ചൈ​​​ൽ​​​ഡ് പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഓ​​​ഫീ​​​സ​​​റും ചൈ​​​ൽ​​​ഡ് ലൈ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി. ഏ​​​ലൂ​​​ർ സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി അ​​ച്ഛ​​നെ ചോ​​​ദ്യം ചെ​​​യ്തു.