റാന്നി: കഴിഞ്ഞ ദിവസം പമ്പാനദിയിലെ ബംഗ്ലാംകടവ് പാലത്തിന് സമീപം ഒഴുക്കിൽപെട്ടു കാണാതായ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. തലച്ചിറ ഹരിനിവാസിൽ ഹരിയുടെ മകൻ പ്രശാന്ത് സായി (23) യുടെ മൃതദേഹമാണ് സംഭവ സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ താഴെയായി പള്ളിക്കമുരുപ്പിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ സമീപവാസികളായ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സുഹൃത്തുക്കളായ അഞ്ച് യുവാക്കൾ ബംഗ്ലാംകടവ് കടവിൽ കുളിക്കാനെത്തിയത്.
ഇതിൽ മൂന്നു പേർ ഒഴുക്കിൽപെട്ട് കയത്തിൽ അകപ്പെടുകയായിരുന്നു. തലച്ചിറ പാറകിഴക്കേതിൽ സുജിത് (30), പുത്തൻപുരയിൽ നന്ദു (21) എന്നിവരുടെ മൃതദേഹം സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു.
പന്പാനദിയിൽ കാണാതായ മൂന്നാമന്റെ മൃതദേഹവും കണ്ടെടുത്തു
01:07 AM Apr 18, 2019 | Deepika.com