കൂത്തുപറമ്പ്: രാജ്യത്തെ മികച്ച നൂറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കൂത്തുപറമ്പ് നിർമലഗിരി കോളജ് ഈവർഷവും ഇടംനേടി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് വർഷംതോറും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അവയുടെ പ്രവർത്തനമികവിന്റെയും ഭൗതികസൗകര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്. കണ്ണൂർ സർവകലാശാലയുടെ കീഴിൽ എൻഐആർഎഫ് അംഗീകാരം ലഭിച്ച ഏക കോളജ് നിർമലഗിരിയാണ്.
യുജിസിയുടെ നാലാമത് നാക് റീ അക്രഡിറ്റേഷനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന നിർമലഗിരി കോളജിന് ഈ വർഷമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ സ്റ്റാർ സ്കീം ഗ്രാന്റ് ലഭിച്ചത്. നിർമലഗിരി കോളജിനെ കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, മാനേജർ മാർ ജോസഫ് പാംപ്ലാനി, പിടിഎ ഭാരവാഹികൾ എന്നിവർ അനുമോദിച്ചു.
നിർമലഗിരി കോളജിന് വീണ്ടും എൻഐആർഎഫ് അംഗീകാരം
01:07 AM Apr 18, 2019 | Deepika.com