കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ലൈബ്രറിയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രണ്ടാഴ്ച ദൈര്‍ഘ്യമുള്ള സമ്മര്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കുതിനൊപ്പം വ്യക്തിത്വ വികസനത്തിന് ഊന്നൽ നല്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ ലളിതവും രസകരവുമായി പഠിക്കുന്നതിനുള്ള രീതികളും മറ്റു മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്കൂളിന്റെ ഭാഗമായി ഉണ്ടാകും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫീസ് ഈടാക്കുന്നതല്ല. കുട്ടികള്‍ 2019-20 അധ്യയന വര്‍ഷത്തില്‍ 8,9,10 ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് 0484- 2862120 എന്ന നമ്പറിലോ www.cusat.ac.in എന്ന വെബ്സൈറ്റ് മുഖേനയോ ബന്ധപ്പെടുക.
സമ്മര്‍ സ്കൂള്‍
01:07 AM Apr 18, 2019 | Deepika.com