കൊച്ചി: മധ്യപ്രദേശിലെ സത്ന സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഏബ്രഹാം ഡി. മറ്റം (97) കാലം ചെയ്തു. വിൻസൻഷ്യൻ സന്യാസസമൂഹാംഗമായ (വിസി) ഇദ്ദേഹം കൊച്ചി ഇടപ്പള്ളിയിലെ ജനറലേറ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. അന്ത്യം ഇന്നലെ രാവിലെ 10.10നായിരുന്നു.
എറണാകുളം ലിസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം 22ന് ഇടപ്പള്ളിയിലെ വിൻസൻഷ്യൻ ജനറലേറ്റിൽ പൊതുദർശനത്തിനു വയ്ക്കും. ഇവിടെ സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം നടത്തും. 23നു വിമാനമാർഗം മൃതദേഹം സത്നയിലേക്കു കൊണ്ടുപോകും. സംസ്കാരം 24നു രാവിലെ 9.30ന് സത്ന സെന്റ് വിൻസന്റ് കത്തീഡ്രലിൽ. സഹോദരങ്ങൾ: പരേതരായ ദേവസ്യ, മേരി, ജോസഫ്, സിസ്റ്റർ ഹെലൻ, സ്കറിയ, ഏലിക്കുട്ടി, മറിയക്കുട്ടി.
മാർ ഏബ്രഹാം ഡി. മറ്റം കാലംചെയ്തു
02:18 AM Apr 17, 2019 | Deepika.com