തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ് ചൂടു കൂടുമെന്നാണു മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 40 ഡിഗ്രി. തിരുവനന്തപുരത്ത് 36.2 ഡിഗ്രിയും പുനലൂരിൽ 37.8 ഡിഗ്രിയും കോഴിക്കോട് 36.8 ഡിഗ്രി സെൽഷസുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നു സൂര്യാതപത്തിനു സാധ്യത
02:18 AM Apr 17, 2019 | Deepika.com