കൊച്ചി: പെട്രോൾ പന്പിന്റെ കോണ്ക്രീറ്റ് മേൽക്കൂരയിൽ തല ഇടിച്ച് ലോറിയിൽ കൊണ്ടുപോയ ആനയ്ക്കു പരിക്കേറ്റു. തൃശിവപേരൂർ കർണൻ എന്ന ആനയ്ക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ 11നു തൃപ്പൂണിത്തുറ പേട്ടയിലാണ് സംഭവം.
മരടിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയെ തൃശൂരിലേക്കു കൊണ്ടുപോകുന്ന വഴി പെട്രോൾ പന്പിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. ആനയുടെ മസ്തകത്തിന് മുറിവേറ്റിട്ടുണ്ട്. ലോറി ഡ്രൈവറും പാപ്പാൻമാരും ആനയുടെ ഉയരം ശ്രദ്ധിക്കാതെ പന്പിലേക്കു കയറ്റിയതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആനയെ കൊണ്ടുവന്ന ലോറി യുടെ ഡ്രൈവറെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. പന്പിന്റെ മേൽക്കൂരയിൽ ആനയുടെ തല ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പെട്രോൾ പന്പിന്റെ മേൽക്കൂരയിലിടിച്ച് ആനയ്ക്കു പരിക്ക്
01:26 AM Apr 15, 2019 | Deepika.com