പത്തനംതിട്ട: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തീരുമാനം നീളുന്നതു യുഡിഎഫ് വിജയത്തെ ബാധിക്കില്ല.
സിപിഎം നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിൽ അവർ നേരത്തെ തോൽക്കുകയുംചെയ്യും. രാഹുൽ ഇവിടെ മത്സരിച്ചാൽ സിപിഎമ്മിന് ഒരു സീറ്റുപോലും കേരളത്തിൽ കിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗികാരവും അവർക്ക് ഇല്ലാതാകാൻ പോകുന്നു.
പി. സി. ജോർജുമായി നല്ല സൗഹ്യദത്തിലാണെന്നു രമേശ് പറഞ്ഞു. മുന്നണിയിൽ എടുക്കുന്നതു സംബന്ധിച്ചു കൂട്ടായ തീരമാനം വേണം. ഇപ്പോൾ തെരഞ്ഞെടുപ്പ് ഓട്ടത്തിനിടെ അതിനുള്ള സമയം കിട്ടില്ല. എൻഎസ്എസ് ഉൾപ്പെടെ മുഴുവൻ മതേതര ശക്തികളുടെയും പിന്തുണ യുഡിഎഫിനു ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട്: ഇന്നു തീരുമാനമെന്ന് ചെന്നിത്തല
01:24 AM Mar 27, 2019 | Deepika.com