പാലക്കാട്: പാലക്കാട് ജില്ലയിലെ താപനില കുറയുന്നില്ല. തുടർച്ചയായി രണ്ടാംദിവസവും 41 ഡിഗ്രി സെൽഷ്യസാണു ജില്ലയിലെ അന്തരീക്ഷ താപനില. ഇന്നലെ നാലു പേർക്കു സൂര്യാതപമേറ്റു.
ഓങ്ങല്ലൂർ സ്വദേശി അഫ്സൽ (17), കണ്ണാടി സ്വദേശി മുത്തുക്കുട്ടി (46), ഒറ്റപ്പാലം എൻഎസ്എസ് കെപിടി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ പി.എൻ ശശികുമാർ, ചോറോട്ടൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന ആലിക്കൽ രാധാകൃഷ്ണൻ എന്നിവർക്കാണു സൂര്യാതപമേറ്റത്. പൊള്ളലേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച ചികിത്സ തേടിയ കണ്ണാടി സ്വദേശി വിജയകുമാരനു(59) സൂര്യാഘാതമേറ്റതാണെന്ന് ആരോഗ്യവകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ 25 പേർക്കാണു പൊള്ളലേറ്റത്. ഈ വേനലിൽ ഇതു മൂന്നാമത്തെ തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രിയിൽ എത്തുന്നത്.
പാലക്കാട്ട് ഇന്നലെയും താപനില 41 ഡിഗ്രി
01:24 AM Mar 27, 2019 | Deepika.com