കൊച്ചി: ആഗോള താപന വിഷയവുമായി ബന്ധപ്പെട്ട് റോസ്റ്റം സ്റ്റേറ്റ് അറ്റോമിക് കോർപറേഷൻ നിർമിക്കുന്ന മൂന്നാമത്തെ ഡോക്യുമെന്ററിയായ ‘വൈൽഡ് ഈഡൻസ്: ദക്ഷിണേഷ്യ’ യുടെ പ്രോജക്ട് അംബാസഡറായി പ്രമുഖ താരവും ആക്ടിവിസ്റ്റുമായ ഫ്രീദ പിന്റോയെ നിയമിച്ചു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സസ്യ-ജീവജാലങ്ങളെ കേന്ദ്രീകരിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലും പശ്ചിമഘട്ടം, സുന്ദർബാൻ ഡെൽറ്റ തുടങ്ങിയ കേന്ദ്രങ്ങളിലുമാണു ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്.രാജ്യത്തെ പ്രകൃതി, ജനങ്ങൾ, അപൂർവ മൃഗജീവിതം, നൂതന വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, അവിസ്മരണീയ ഭൂ സൗന്ദര്യങ്ങൾ തുടങ്ങിയവ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിയെക്കുറിച്ചു ഡോക്യുമെന്ററി മനസിലാക്കിത്തരുമെന്ന് ഇന്ത്യയിലെ പ്രീമിയറിനുശേഷം ഫ്രീദ പറഞ്ഞു.
രാജ്യാന്തര സഹകാരികളോടൊപ്പം ആഗോള പരിസ്ഥിതി വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ ഏറ്റെടുക്കുകയാണെന്നും ശരിയായത് ചെയ്യാനായി ഉണരാൻ ആഗോളസമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും പരിപാടിയിൽ പങ്കെടുത്ത റോസ്റ്റം പ്രതിനിധി വാഡിം ടിറ്റോവ് പറഞ്ഞു. ഓഫ് ദി ഫെൻസ് പ്രൊഡക്ഷന്റെ ബാനറിൽ ആൻഡ്രൂ സിക്കിംഗാണ് നിർമാതാവ്. ടോം ബർട്ടണ്‍ ഹംഫ്രെ ആണു സംവിധായകൻ.
‘വൈൽഡ് ഈഡൻസ്: ദക്ഷിണേഷ്യ’ഫ്രീദ പിന്റോ അംബാസഡർ
12:35 AM Mar 27, 2019 | Deepika.com