ബിഎസ്എൻഎൽ ബില്ലുകൾ 28 വരെ അടയ്ക്കാം
12:35 AM Mar 27, 2019 | Deepika.com
കോട്ടയം: മാർച്ചിലെ ബിഎസ്എൻഎൽ ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച് ബില്ലുകൾ പിഴ കൂടാതെ അടയ്ക്കാനുള്ള തീയതി ഈ മാസം 28 വരെ നീട്ടി. ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഞായറാഴ്ച പ്രധാന കസ്റ്റമർ സർവീസ് സെന്റർ തുറന്നു പ്രവർത്തിക്കുമെന്ന് ബിഎസ്എൻഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.