പെരുന്പാവൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ചു സംസാരിക്കുകയും ചെയ്ത സംഗീതാധ്യാപകൻ അറസ്റ്റിൽ. മലയാറ്റൂർ സ്വദേശി ഷിജു (40) ആണു പെരുന്പാവൂർ പോലീസിന്റെ പിടിയിലായത്. വീടുകളിൽ പോയി കുട്ടികളെ സംഗീതം പഠിപ്പിക്കുന്ന ആളാണ് പ്രതി.
രാവിലെ ഒറ്റയ്ക്കു നടന്നുവന്ന കുട്ടികളെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി വഴിയിൽ തടഞ്ഞുനിർത്തി കൈയിൽ കയറിപ്പിടിച്ച് അശ്ലീലമായി സംസാരിക്കുകയായിരുന്നു. കുട്ടികൾ വീട്ടിൽ മാതാപിതാക്കളോട് കാര്യം പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെയും വാഹനത്തിന്റെയും ചിത്രം സിസിടിവിയിൽ പതിഞ്ഞതിനെത്തുടർന്ന് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പെൺകുട്ടികളോട് അപമര്യാദ കാട്ടിയ സംഗീതാധ്യാപകൻ അറസ്റ്റിൽ
12:17 AM Mar 27, 2019 | Deepika.com