പീരുമേട്: വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തലവടി നീരേറ്റുപുറം കപ്പാട്ടുപറന്പിൽ വിനോദിന്റെ ഭാര്യ സന്ധ്യ (45)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ തേയില ഫാക്ടറിയിൽ ജോലിക്കെത്തിയ വിനോദും കുടുംബവും പാന്പനാർ ലാഡ്രത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് വിനോദ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടപ്പുണ്ട്. രക്തം ബെഡ്ഷീറ്റുകൊണ്ട് തുടച്ചു മാറ്റിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി, ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്ത ശേഷം മേൽ നടപടികൾ സ്വീകരിക്കും. കട്ടപ്പന ഡിവൈഎസ്പി പി.പി.ഷംസ്, പീരുമേട് എസ്.ഐ. ആർ. സുരേഷ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ എടുത്തു.
വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
12:07 AM Mar 27, 2019 | Deepika.com