ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾക്കെതിരേ കത്താലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ പ്രതിഷേധ നില്പുസമരം നടത്തി.
ഞായറാഴ്ച ആരാധനാ സ്വാതന്ത്ര്യം കവർന്നെടുക്കൽ, ദുഃഖവെള്ളി അവധി റദ്ദാക്കൽ, പെസഹാ ദിനത്തിലെ വോട്ടെടുപ്പ്, പെസഹാവ്യാഴം, ദുഖവെള്ളി എന്നീ ദിനങ്ങളിലെ മൂല്യനിർണയ ക്യാന്പ്, ഞായറാഴ്ചകളിലെപിഎസ്സി, ഡിപ്പാർട്ടമെന്റ്തല പരീക്ഷകൾ എന്നിവയിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു സമരം. കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും ന്യൂനപക്ഷവിരുദ്ധമായി ഭേദഗതി ചെയ്തതിനെതിരേയും പ്രതിഷേധമുയർന്നു.
ഗ്ലോബൽ സെക്രട്ടറി ജാൻസണ് ജോസഫ് ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹി ച്ചു. ഡയറക്ടർ ഫാ.ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറർ സിബി മുക്കാടൻ, സൈബി അക്കര, ജോസ് ജോണ്‍ വെങ്ങാന്തറ, ജോർജുകുട്ടി മുക്കത്ത്, ടോം കയ്യാലകം, ടോണി ജെ. കോയിത്തറ, സണ്ണി മുട്ടാർ, സോജൻ ജോസഫ്, ബാബു വള്ളപ്പുര, ടോമിച്ചൻ അയ്യരുകുളങ്ങര, സിബി മൂലകുന്നം, ജോസ് തെക്കേക്കര, മേരിക്കുട്ടി പാറക്കടവിൽ, ബാബു വള്ളപ്പുര, അരുണ്‍ തോമസ്, പി.സി. കുഞ്ഞപ്പൻ, ജോസഫ് ദേവസ്യാ എന്നിവർ പ്രസംഗിച്ചു.
ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾക്കെതിരേ നില്പുസമരം
11:54 PM Mar 26, 2019 | Deepika.com