ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ വാഴപ്പള്ളി കിഴക്ക് റൂബിനഗറിൽ ഗോപുരത്തിങ്കൽ കെ. കുമാരിദേവി (75 ) നിര്യാതയായി. പ്രമേഹ രോഗത്തെതുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 3.30-ന് വീട്ടുവളപ്പിൽ.
മക്കൾ: എസ്. സുരേഷ്കുമാർ (കോട്ടക് മഹീന്ദ്ര ബാങ്ക്, പെരുന്ന), ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ് ,പെരുന്ന), എസ്. ശ്രീകുമാർ (എൻഎസ്എസ് ഹെഡ്ഓഫീസ്), ഉഷാറാണി (ധനലക്ഷ്മി ബാങ്ക്, പെരുന്ന). മരുമക്കൾ: ശ്രീദേവി (ടീച്ചർ, എൻഎസ്എസ് ബിഎച്ച്എസ്,പെരുന്ന), രാജലക്ഷ്മി (എന്‍എസ്എസ് എച്ച്എസ് കവിയൂർ), അശോക്കുമാർ (ധനലക്ഷ്മി ബാങ്ക് തിരുവല്ല).
മുഖ്യമന്ത്രി പിണറായി വിജയൻ ജി. സുകുമാരൻ നായരെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ തുടങ്ങിയവർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ജി. സുകുമാരൻ നായരുടെ ഭാര്യ കുമാരിയമ്മ നിര്യാതയായി
01:05 AM Mar 26, 2019 | Deepika.com