കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മയായ ട്വന്റി-20യുടെ സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ ഡിജിപി ജേക്കബ് തോമസ്. ട്വന്റി 20യുടെ കിഴക്കന്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ്, ഞാറള്ളൂർ ഗോഡ്സ് വില്ല എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച നടക്കുന്ന ട്വന്റി 20 കൺവൻഷനിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
ചാലക്കുടിയിൽ മത്സരിക്കുമെന്നു ജേക്കബ് തോമസ്
01:05 AM Mar 26, 2019 | Deepika.com