കൊച്ചി: ലഹരി മരുന്നുകളുടെ ഉപയോഗവും ഇതേത്തുടർന്നുള്ള അക്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടീസ് നൽകാൻ നിർദേശം. സംസ്ഥാനത്തു ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകൾ കൂടി വരുന്ന സാഹചര്യം വ്യക്തമാക്കി കോട്ടയം ജില്ലാ മുൻ പോലീസ് മേധാവി എൻ. രാമചന്ദ്രൻ എഴുതിയ കത്തും വിവിധ മാധ്യമ റിപ്പോർട്ടുകളും കണക്കിലെടുത്താണു ഹൈക്കോടതി ഈ വിഷയം പരിഗണിച്ചത്.
കേസിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പുറമേ ഡിജിപി, എക്സൈസ് കമ്മീഷണർ, ആരോഗ്യ വകുപ്പു ഡയറക്ടർ, ഡ്രഗ്സ് കണ്ട്രോളർ, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ എന്നിവർക്കും നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
മയക്കുമരുന്നു കേസ്: സർക്കാരിനു നോട്ടീസ്
12:32 AM Mar 26, 2019 | Deepika.com