കോട്ടയം: കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേരും. രാവിലെ 10 ന് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗവും ഉച്ചയ്ക്കുശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
2019 ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഷ്ട്രീയ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി കൈകൊള്ളുമെന്നും ചെയർമാൻ പി.സി. ജോർജ് അറിയിച്ചു.
ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇന്ന്
11:57 PM Mar 25, 2019 | Deepika.com