ഏറ്റുമാനൂർ: ചായ കുടിച്ചതിനുശേഷം കടത്തിണ്ണയിൽ വിശ്രമിക്കുകയായിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. പുന്നത്തുറ കറ്റോട്ട് ചേന്നാട്ട് ജിനു കുര്യാക്കോസാണു (42) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് കറ്റോട് ജംഗ്ഷനിലെ ഹോട്ടലിൽ നിന്നു ചായ കുടിച്ചശേഷം തിണ്ണയിൽ വിശ്രമിക്കുന്നിതിനിടയിൽ ജിനു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറ്റുമാനൂർ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ഏറ്റുമാനൂർ കൊച്ചുവീട്ടിൽ കെ.കെ. കുര്യാക്കോസിന്റെ മകനാണ്. മാതാവ്: പരേതയായ ലീലാമ്മ നീറിക്കാട് വള്ളികുന്നേൽ കുടുംബാംഗം. സംസ്കാരം പിന്നിട്
യുവാവ് കുഴഞ്ഞു വീണു മരിച്ചു
11:40 PM Mar 25, 2019 | Deepika.com