മറയൂര്‍:കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വണ്ണാന്തുറ മലപുലയ കുടിയില്‍ വീട്ടമ്മ ജീവനൊടുക്കി. വണ്ണാന്തുറ ചന്ദന റിസര്വിനൂള്ളിലെ താമസക്കാരനായ വേലായുധന്റെ ഭാര്യ കാര്‍ത്തിക (32) ആണ് ശരീരത്തില്മണ്ണെണ്ണ ഒഴിച്ച തീ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സമീപവാസികള്‍ തീ കെടുത്തിയശേഷം വനത്തിൽനിന്നു പുറത്തെത്തിച്ച് വാഹനത്തില്‍ മറയൂരിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.
പൊള്ളല്‍ ഗുരുതരമായതിനാല്‍ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെത്തി മരണമൊഴി രേഖപ്പെടുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി വൈകുന്നേരത്തോടെ മരിച്ചു.
മറയൂര്‍ സി ഐ ജഗദീഷിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം വണ്ണാന്തുറയില് എത്തിക്കും.
മകന്: തരൂൺ.
ആദിവാസി യുവതി ജീവനൊടുക്കി
11:40 PM Mar 25, 2019 | Deepika.com