കിടങ്ങൂർ സൗത്ത്: തെങ്ങിൻതടി മുറിച്ചു മാറ്റുന്നതിനിടെ തെങ്ങ് ദേഹത്തേക്കു വീണ് തൊഴിലാളി മരിച്ചു. കിടങ്ങൂർ സൗത്ത് കുരീക്കാട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ ബാബു (52) ആണ് മരിച്ചത്. മാന്താടിക്കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇന്നലെ രാവിലെയാണ് അപകടം.
തടി കച്ചവടക്കാരൻ കൂടിയായ ബാബു വാങ്ങിയ തെങ്ങ് മുറിക്കുന്നതിനായി മുകളിൽ കയറിയപ്പോൾ ദ്രവിച്ച ചുവട് ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. അടിയിൽപ്പെട്ട ബാബുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഗ്രേസി കട്ടച്ചിറ മന്പള്ളിൽ കുടുംബാംഗം.
മക്കൾ: ബബിത, ജോബിൻ. മരുമകൻ: പ്രതീഷ്. സംസ്കാരം ഇന്നു മൂന്നിന് തലപ്പാടി ഗ്ലോബൽ വർഷിപ്പ് സെന്റർ സെമിത്തേരിയിൽ.
തെങ്ങ് വീണു തൊഴിലാളി മരിച്ചു
11:40 PM Mar 25, 2019 | Deepika.com