കോട്ടയം: ഏറ്റുമാനൂർ -കുറുപ്പന്തറ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി ഇന്നു മുതൽ ഏഴു ദിവസത്തേക്ക് കോട്ടയം- എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചു. ആറു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.
56387 എറണാകുളം-കായംകുളം , 56388 കായംകുളം-എറണാകുളം പാസഞ്ചർ, 66300 കൊല്ലം-എറണാകുളം , 66301 എറണാകുളം-കൊല്ലം മെമു, 66307 എറണാകുളം-കൊല്ലം മെമു, 66308 കൊല്ലം -എറണാകുളം മെമു എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
കന്യാകുമാരി -മുംബൈ സിഎസ്ടി ജയന്തി എക്സ്പ്രസ് , ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ 27 മുതൽ 31 വരെ ആലപ്പുഴ വഴി സർവീസ് നടത്തും. കോർബ-തിരുവനന്തപുരം എക്സ്പ്രസ് 25, 29 തീയതികളിൽ ആലപ്പുഴ വഴി സർവീസ് നടത്തും. നാഗർകോവിൽ-മംഗളൂരു പരശുറാം , തിരുവനന്തപുരം -ഹൈദരാബാദ് ശബരി, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴിയാവും സർവീസ് നടത്തുക.
31 മുതൽ മേയ് ഒന്നുവരെ ഉച്ചയ്ക്കു ശേഷമുള്ള ഷൊർണൂർ -തിരുവനന്തപുരം വേണാട് , മംഗളൂരു-നാഗർകോവിൽ പരശുറാം എന്നിവ ഏറ്റുമാനൂരിൽ നിർത്തില്ല.
കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം
11:27 PM Mar 25, 2019 | Deepika.com