തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം ഇന്നുകൂടി. 2019 ജനുവരി ഒന്നിനു 18 വയസ് പൂർത്തിയായവർക്കു വോട്ടർപട്ടികയിൽ പേരുചേർക്കാം.
ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. സമീപത്തെ അക്ഷയകേന്ദ്രങ്ങൾ വഴി പേരു ചേർക്കാം. പേരു ചേർക്കേണ്ട ആളിന്റെ മേൽവിലാസം, വയസ് എന്നിവ തെളിയിക്കുന്നതിന് സർക്കാർ അംഗീകരിച്ച രേഖകൾ (റേഷൻ കാർഡ്, എസ്എസ്എൽസി ബുക്ക് അഥവാ ജനന സർട്ടിഫിക്കറ്റ്), പാസ്പോർട്ട് സൈസ് ഫോട്ടോ, കുടുംബത്തിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കാർഡ് നമ്പർ എന്നിവ വേണം.
കന്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉള്ളവർക്ക് www. ceo. kerala.gov.in/ onlineregistrati on.html, www.nvsp.in വെബ് സൈറ്റുകൾ വഴി സ്വന്തമായും വോട്ടർപട്ടികയിൽ പേരു ചേർക്കാം.പുതുതായി പേരു ചേർക്കുന്നതിനൊപ്പം ഒരു നിയോജക മണ്ഡലത്തിൽനിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനും തെറ്റുകൾ തിരുത്താനും കഴിയും.
അപേക്ഷ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രദേശത്തെ ബിഎൽഒ വീട്ടിലെത്തി വോട്ടറാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയുള്ളു.
വോട്ടർപട്ടികയിൽ ഇന്നുകൂടി പേരുചേർക്കാം
01:36 AM Mar 25, 2019 | Deepika.com