കൊല്ലം: കൊല്ലം ബീച്ചിൽ യുവ ദന്പതികളെ തിരയിൽപ്പെട്ട് കാണാതായി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ സുനിൽ (26), ഭാര്യ ശാന്തിനി(19) എന്നിവരെയാണു കടലിൽ കാണാതായത്. ഇന്നലെ രാത്രി 7.55ഓടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വൈകുന്നേരം ബീച്ചിലെത്തിയതായിരുന്നു ഇവർ. കടലിൽ ഇറങ്ങുമ്പോൾ തിരയിൽപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.
കൊല്ലം ബീച്ചിൽ യുവദമ്പതികളെ തിരയിൽ കാണാതായി
01:36 AM Mar 25, 2019 | Deepika.com