അൻസിയുടെ മൃതദേഹം 25ന് നാട്ടിലെത്തിക്കും
12:52 AM Mar 24, 2019 | Deepika.com
തിരുവനന്തപുരം: ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ ഭൗതിക ശരീരം 25ന് പുലർച്ചെ 3.05ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. 24ന് ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽനിന്ന് ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണു കൊച്ചിയിലെത്തുക. ഭൗതിക ശരീരം കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.