കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് കെ. സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. ബിജെപിയുടെ ആദ്യസ്ഥാനാര്‍ഥി പട്ടികയില്‍ കെ. സുരേന്ദ്രനും ശോഭാസുരേന്ദ്രനും ഉള്‍പ്പെട്ടിരുന്നില്ല.
താനാണ് ഇരുവരുടെയും പേരുകള്‍ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല. സാങ്കേതികമായ കാരണങ്ങളാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ജയിക്കാനല്ല ജയിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രന് സ്വാധീനമുള്ള നേതാവെന്നു ബിജെപി
12:52 AM Mar 24, 2019 | Deepika.com