കോട്ടയം: പി.സി.ജോർജിനെ വഞ്ചിച്ചിട്ടില്ലെന്നും മത്സരിക്കാൻ ആഗ്രഹിക്കുന്നവരെ തടയാനില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.സി.ജോർജ് അടുത്ത സുഹൃത്താണ്. അദേഹത്തോട് എപ്പോഴും സംസാരിക്കാറുണ്ട്.
മത്സരിക്കരുതെന്നു പറഞ്ഞിരുന്നു. എന്നാൽ, മുന്നണിയുടെ ഭാഗമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സാവകാശം വേണം. തങ്ങൾക്കു മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. എല്ലാ ഘടകകക്ഷികളുമായി ആലോചിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പായതിനാൽ നേതാക്കളെല്ലാം തിരക്കിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഇതിൽ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും അദേഹം പറഞ്ഞു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആരെയും തടയാനില്ലെന്നും അദേഹം കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ജോർജിനെ വഞ്ചിച്ചിട്ടില്ലെന്നു ചെന്നിത്തല
12:13 AM Mar 24, 2019 | Deepika.com