നിരോധനാജ്ഞാ ലംഘനം: യുഡിഎഫ് നേതാക്കൾ ജാമ്യമെടുത്തു
11:44 PM Mar 23, 2019 | Deepika.com
റാന്നി: നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയതിനു യുഡിഎഫ് നേതാക്കൾ റാന്നിയിലെ ഗ്രാമ ന്യായാലയത്തില്‍ ഹാജരായി ജാമ്യം എടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്, കൊല്ലത്തെ സ്ഥാനാര്‍ഥിയും ആര്‍എസ്പി നേതാവുമായ എന്‍. കെ. പ്രേമചന്ദ്രന് എംപി, പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥി ആന്റോ ആന്റണി എംപി എന്നിവരാണ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.